Posted On
date_range Updated On
date_range എണ്ണയുൽപാദനം കുറക്കുന്നത് അംഗരാഷ്ട്രങ്ങളുടെ അംഗീകാരത്തോടെ -മന്ത്രി
മനാമ: പ്രതിദിന എണ്ണയുൽപാദനത്തിൽ രണ്ടു ദശലക്ഷം ബാരൽ കുറക്കാനുള്ള ഒപെകിന്റെ തീരുമാനം അംഗരാഷ്ട്രങ്ങളുടെ അംഗീകാരത്തോടെയാണെന്ന് എണ്ണ, പരിസ്ഥിതികാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന വ്യക്തമാക്കി. നവംബർ മാസത്തിലാണ് എണ്ണയുൽപാദനം കുറക്കാൻ തീരുമാനിച്ചിട്ടുള്ളത്. ആവശ്യമായ പഠനങ്ങൾക്കു ശേഷമാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. ഒപെക്, ഒപെക് പ്ലസ് എന്നീ കൂട്ടായ്മകളാണ് നിലവിലെ അന്താരാഷ്ട്ര വിപണിയും സാഹചര്യങ്ങളും പരിശോധിച്ചശേഷം തീരുമാനം കൈക്കൊണ്ടിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.