Posted On
date_range Updated On
date_range വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്തുവെന്ന് ആരോപണം; പ്രതിക്ക് ക്ലീൻ ചിറ്റ് നൽകി ബഹ്റൈൻ കോടതി
മനാമ: വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്തു എന്ന കുറ്റമാരോപിക്കപ്പെട്ട പ്രതിക്ക് ലോവർ ക്രിമിനൽ കോടതി ക്ലീൻ ചിറ്റ് നൽകി. ഈ കേസുമായി യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. നേരത്തെ പ്രതിയെ ശിക്ഷിച്ചുകൊണ്ടുള്ള ക്രിമിനൽ ഉത്തരവ് ഇതോടെ റദ്ദായി. ആരോപിക്കപ്പെടുന്ന കുറ്റകൃത്യത്തിൽ പ്രതി ഉൾപ്പെട്ടതിന് തെളിവുകൾ ഫയലിൽ ഇല്ലെന്ന് വിധിന്യായത്തിൽ ജഡ്ജിമാർ വ്യക്തമാക്കി.
പ്രതിയുടെ അഭിഭാഷകയായ സാറ അതീഖ്, മുൻ ഹിയറിങ്ങിൽ ക്രിമിനൽ ഉത്തരവ് തള്ളിക്കളയണമെന്നും കക്ഷിയെ കുറ്റവിമുക്തനാക്കണമെന്നും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.