മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. ഇതിനായി പ്രത്യേക സമിതി രൂപവത്കരിക്കുകയും രൂപരേഖ തയാറാക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുമുണ്ട്. കാപിറ്റല്‍ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ഇത് ഏഴാം വര്‍ഷമാണ് വിപുലമായ രീതിയില്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത്. പൊതു ജനങ്ങള്‍ക്ക് പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുന്ന പരിപാടികളായിരിക്കും മിക്കവയും.
വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി കേന്ദ്രീകരിച്ചാണ് മുഖ്യ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ വിവിധ പരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. യോഗത്തില്‍ കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിഷാം ബിന്‍ അബ്ദുറഹ്മാന്‍, മനാമ മുനിസിപ്പല്‍ ഡയറക്ടര്‍ ഷൗഖിയ ഹുമൈദാന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ മുഹമ്മദ് ഖുസാഇ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.