മനാമ: ബഹ്‌റൈന്‍-ബ്രിട്ടന്‍ സംയുക്ത സൈനിക സമിതി യോഗം  ബി.ഡി.എഫ് ആസ്ഥാനത്ത് നടന്നു. ബഹ്‌റൈനെ പ്രതിനിധീകരിച്ച് പ്രതിരോധ കാര്യ മന്ത്രി ലഫ്. ജനറല്‍ യൂസുഫ് ബിന്‍ അഹ്മദ് അല്‍ ജലാഹിമയും ബ്രിട്ടനെ പ്രതിനിധീകരിച്ച് ബ്രിട്ടണ്‍ പ്രതിരോധ കാര്യ മന്ത്രാലയത്തിലെ പ്ലാനിങ് ആൻറ്​ ഇൻറര്‍നാഷണല്‍ പോളിസി ഫോര്‍ മിഡിലീസ്​റ്റ്​ ആൻറ്​ നോര്‍ത്ത് ആഫ്രിക്ക തലവന്‍ ഡേവിഡ് ഹോഗണ്‍ ഹേണും പങ്കെടുത്തു. ബി.ഡി.എഫും ബ്രിട്ടണ്‍ സായുധ സൈന്യവും തമ്മില്‍ സഹകരണം ശക്തിപ്പെടുത്താനും സംയുക്ത സൈനിക അഭ്യാസങ്ങള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനുമായിരുന്നു യോഗം. ഇരുരാജ്യങ്ങള്‍ക്കുമടിയിലുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിനുതകുന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. യോഗത്തില്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്​ദുല്ല ഹസന്‍ അന്നുഐമി, സപ്ലൈ ആൻറ്​ ലോഗിസ്​ററിക് മാനേജര്‍ മേജര്‍ ജനറല്‍ അലി സഖര്‍ അന്നുഐമി, സൈനിക സഹകരണ മേധാവി റിയര്‍ അഡ്മിറല്‍ മുഹമ്മദ് ഹാഷിം അസ്സാദ തുടങ്ങിയ ഉദ്യോഗസ്ഥരും സംബന്ധിച്ചു. 
 

Tags:    
News Summary - bahrain- brittan ministers meetiing bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.