ബഹ്​റൈൻ ബംഗ്ലാദേശുമായി സഹകരണം വർധിപ്പിക്കും

മനാമ: ബഹ്​റൈൻ ചേംബർ ഒാഫ്​ കൊമേഴ്​സ്​ ആൻറ്​ ഇൻഡ്രസ്​ട്രി ചെയർമാൻ ഖാലിദ്​ അബ്​ദുറഹ്​മാൻ ആൽമൊയാദിനെ ബംഗ്ലാദേശ്​ ധനകാര്യ, പ്ലാനിംങ്​ മ​ന്ത്രി മുഹമ്മദ്​ അബ്​ദുൽ മന്നാൻ സന്ദർശിച്ചു. സാമ്പത്തിക രംഗത്ത്​ സഹകരണം ഇരുരാജ്യങ്ങളും വർധിപ്പിക്കുന്നതി​​​െൻറ ആവശ്യകതയും പൊതുവായ വിഷയങ്ങളിൽ സഹകരിച്ച്​ നേട്ടങ്ങൾ ഉണ്ടാക്കുന്നതിനെകുറിച്ചും  ചർച്ചയിൽ ഖാലിദ്​ അബ്​ദുറഹ്​മാൻ ആൽമൊയാദ്​ ഉൗന്നിപ്പറഞ്ഞു. രണ്ട്​ രാജ്യങ്ങളി​െലയും വ്യാപാര രംഗങ്ങളിൽ  ബന്​ധം ശക്തമാക്കി തൊഴിൽ മേഖലയിലെ ബന്​ധം കാര്യക്ഷമമാക്കുന്നതിനെ കുറിച്ചും ചെയർമാൻ സൂചിപ്പിച്ചു. ചേംബർ ഒാഫ്​ കൊമേഴ്​സ്​ ആൻറ്​ ഇൻഡ്രസ്​ട്രി ബോർഡ്​ അംഗം ജവാദ്​ ആൽ ഹാവാജും ചർച്ചയിൽ സംബന്​ധിച്ചു. ഇരുരാജ്യങ്ങളിലും ഒരുമിച്ചുള്ള നിക്ഷേപം പ്രോത്​സാഹിപ്പിക്കാനും  സ്വകാര്യമേഖലയെ ​േപ്രാത്​സാഹിപ്പിക്കാനും  ഖാലിദ്​ അബ്​ദുറഹ്​മാൻ ആൽമൊയാദ്​ ആഹ്വാനം ചെയ്​തു. 

വിവിധ വ്യാപാര, വ്യാവസായിക മേഖലകളുടെ പ്രതിനിധികൾ തമ്മിലുള്ള നിക്ഷേപത്തിനൊപ്പം നിലവിലുള്ള നിക്ഷേപ അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും അവ വികസിപ്പിക്കാനും ഉള്ള പ്രാധാന്യവും അദ്ദേഹം എടുത്ത്​ പറഞ്ഞു.ബഹ്റൈനുമായുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമത്തെ സ്വാഗതം ചെയ്യുന്നതായി ബംഗ്ലാദേശ് മന്ത്രി പറഞ്ഞു. ബി.സി.സി.ഐയും ബംഗ്ലാദേശും തമ്മിൽ പൊതു സാമ്പത്തിക താൽപര്യങ്ങൾ നേടിയെടുക്കാനുള്ള സഹകരണ നയങ്ങളുടെ ദൃഢീകരണവും അദ്ദേഹം സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര മേഖലകളിൽ നിന്നുള്ള സന്ദർശനങ്ങൾ വർദ്ധിക്കുന്നതി​​​െൻറ  പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.

Tags:    
News Summary - bahrain bangladesh-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.