Posted On
date_range Updated On
date_range റസ്റ്റാറൻറിൽ പൊട്ടിത്തെറി; 10 പേര്‍ക്ക് പരിക്ക്
മനാമ: ടൂബ്ലിയിലെ ഒരു റസ്റ്റാറൻറിൽ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.
എട്ട് തൊഴിലാളികള്‍ക്കും ബഹ്റൈനി ദമ്പതികള്‍ക്കുമാണ് പരിക്കേറ്റത്. പിസ്സ തയാറാക്കുന്ന ഓവണ്‍ റിപ്പയര്‍ ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
സിവില്‍ ഡിഫന്‍സ് വിഭാഗവും ആംബുലന്‍സുകളും സംഭവ സ്ഥലത്ത് കുതിെച്ചത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.