തീവ്രവാദ ഫണ്ടിങ്: പ്രതികള്‍ക്ക് ശിക്ഷ

മനാമ: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിക്കുകയും എത്തിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ക്ക് നാലാം ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഒന്നും രണ്ടും പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും ഒരു ലക്ഷം ദിനാർ പിഴയും വിധിച്ചു. മൂന്നാം പ്രതിയെ വെറുതെ വിടാനും കോടതി ഉത്തരവിട്ടു. ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്ന് അല്‍ അഷ്തര്‍ രഹസ്യ ഗ്രൂപിനായി ഫണ്ട് പിരിവ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

തീവ്രവാദ പ്രവര്‍ത്തനങ്ങളും അക്രമങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനാണ് ഫണ്ട് ഉപയോഗപ്പെടുത്തിയത്. പ്രതികള്‍ക്ക് ശിക്ഷാ വിധിക്കെതിരെ റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാന്‍ വകുപ്പുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.