ഒരുക്കം പൂർത്തിയായി; പ്രധാനമന്ത്രി നാളെയെത്തും

മനാമ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന പരിപാടിയുടെ വിപുലമായ ഒരുക്കം പൂർത്തിയായി. നാളെ ഉച്ചക ്ക്​ ഒരു മണിക്ക്​ എത്തുന്ന നരേന്ദ്രമോദിക്ക്​ ബഹ്​​ൈറൻ ഭരണാധികാരികളുടെയും ഇന്ത്യൻ അംബാസിഡറുടെയും നേതൃത്വത് തിൽ ഉജ്ജ്വല സ്വീകരണം നൽകും. ഉച്ചഭക്ഷണത്തിനുശേഷം രാജാവ്​, പ്രധാനമന്ത്രി എന്നിവരുമായി കൂടിക്കാഴ്​ച.

തുടർന്ന്​ വൈകുന്നേരം അഞ്ചുമണിക്ക്​ പൊതുസമ്മേളനം, രാത്രി രാജാവിനൊപ്പം അത്താഴ വിരുന്ന്​. ഞായറാഴ്​ച രാവിലെ മനാമ ക്ഷേത്രത്തിൽ നവീകരണ പരിപാടിയുടെ ഉദ്​ഘാടനം എന്നിവയാണ്​ അദ്ദേഹത്തി​​െൻറ പ്രധാന കാര്യപരിപാടികൾ. അബുദബിയിൽനിന്നാണ്​ പ്രധാനമന്ത്രി എത്തുക. ഇന്ത്യൻ വ്യാപാരി പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്​. രൂപ ക്രഡിറ്റ്​ കാർഡ്​ ലോഞ്ചിങ്​​, ഖലീജ്​ അൽ ബഹ്​റൈൻ ബേസിൻ നിക്ഷേപം എന്നിവയും സന്ദർശനവുമായി ബന്​ധപ്പെട്ട പ്രധാന അജണ്ടയാണ്​. സന്ദർശനത്തെ ഇരുരാജ്യങ്ങളും ഏറെ പ്രാധാന്യത്തോടെയാണ്​ കാണുന്നത്

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT