??????? ?????

കോഴിക്കോട്​ സ്വദേശി കുഴഞ്ഞുവീണ്​ മരിച്ചു

മനാമ: കോഴിക്കോട്​ സ്വദേശിയായ പ്രവാസി ബഹ്​റൈനിൽ ഹൃദയാഘാതംമൂലം നിര്യാതനായി​. കോഴിക്കോട്​ ഉള്ള്യേരി നാറാത ്ത്​ നരിക്കുഴിത്താനം അബ്​ദുൽ റസാഖ്​ (52)ആണ്​ ഇന്നലെ രാവിലെ10 ഒ​ാടെ മരിച്ചത്​. ഇദ്ദേഹം സുഹൃത്തിനൊപ്പം കടയിൽനിന്ന്​ ചായകുടിച്ചശേഷം പുറത്തിറങ്ങവെയായിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ട്​ കുഴഞ്ഞുവീണത്​. തുടർന്ന്​ ആംബുലൻസ്​ വിളിച്ച്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോകുംവഴി മ​രിക്കുകയായിരുന്നു.

ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സിൽ ജീവനക്കാരനായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്​സ്​ മോർച്ചറിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 25 വർഷത്തോളമായി ഇദ്ദേഹം ബഹ്​റൈൻ പ്രവാസിയാണ്​. കുടുംബം നാട്ടിലാണ്​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.