105 തടവുകാരെ മോചിപ്പിക്കാൻ ഹമദ്​ രാജാവ്​ ഉത്തരവിട്ടു

മനാമ: ബലി പെരുന്നാൾ പ്രമാണിച്ച്​ ബഹ്​റൈനിലെ 105 തടവുകാരെ​​ മാപ്പ്​ നൽകി മോചിപ്പിക്കും. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആ ൽ ഖലീഫയുടെ ഉത്തരവിനെ തുടർന്നാണിത്​. ജയിൽ നിയമങ്ങൾ അനുസരിച്ച്​ കഴിയുന്ന തടവുകാരാണ്​ മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിലുള്ളത്​.

പെരുന്നാൾ പരിഗണിച്ച്​ രാജാവ്​ നൽകുന്ന ഇൗ കാരുണ്യം, മോചിപ്പിക്കപ്പെടുന്നവർക്ക്​ സമൂഹത്തി​​​​െൻറ ഭാഗമാകാനും രാജ്യത്തി​​​​െൻറ മുന്നേറ്റത്തിൽ പങ്കാളികളാകാനും ഉള്ള അവസരം കൂടിയാണെന്നും ബഹ്​റൈൻ വാർത്ത ഏജൻസി അറിയിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.