??? ????????? ????????????? ??????? ??????? ?????? ????????????? ???????? ???????? ??????.

രാജ്യം ബലി പെരുന്നാൾ നിറവിൽ

മനാമ: രാജ്യം വലിയ പെരുന്നാൾ നിറവിൽ. ഇന്ന്​ വിവിധ മേഖലകളിൽ ഇൗദ്​ ഗാഹ്​ നടക്കും. അതേസമയം ഇന്നലെ മുതൽ രാജ്യത്ത്​ പെരുന്നാൾ അവധി ആരംഭിച്ചു. 13 വരെയാണ്​ രാജ്യത്ത്​ പൊതു അവധി ​പ്രഖ്യാപിച്ചിട്ടുള്ളത്​. മന്ത്രാലയങ്ങൾക്കും ഗവർമ ​െൻറ്​ ഒാഫീസുകൾക്കുമാണ്​ നാലുദിവസത്തെ അവധി ബാധകം. സുന്നീ ഒൗഖാഫിന് കീഴില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഈദ് ഗാഹ്​ സംഘടിപ്പിക്കുന്നുണ്ട്​.

മുഹറഖ് ഖബർസ്ഥാന് സമീപമുള്ള ഗ്രൗണ്ട്, അറാദ് ഫോര്‍ട്ടിന് സമീപമുള്ള ഗ്രൗണ്ട്, റിഫ ഫോര്‍ട്ടിന് സമീപമുള്ള മൈതാനം, ഹമദ് ടൗണിലെ സൂഖ് വാഖിഫിന് സമീപമുള്ള ഗ്രൗണ്ട്, ഹമദ് ടൗണിലെ 17 ാം റൗണ്ട് എബൗട്ടിന് സമീപമുള്ള കാനൂ ഹെൽത്ത്​ സ​െൻററിന് എതിര്‍വശമുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഈദ് ഗാഹുകള്‍ നടക്കുക. ഈദ് ഗാഹ് നടക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപമുള്ള പള്ളികളില്‍ ഈദ് നമസ്കാരം ഉണ്ടായിരിക്കുന്നതല്ല എന്നും അധികൃതര്‍ അറിയിച്ചു. രാവിലെ 5.25 നാണ് പെരുന്നാള്‍ നമസ്കാരം ആരംഭിക്കുക. രാജ്യത്തെ വിദേശി സമൂഹത്തിന് വേണ്ടി വിവിധ സ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ സംഘടിപ്പിക്കുന്നതിന് സുന്നീ ഒൗഖാഫ് അനുമതി നല്‍കിയിട്ടുണ്ട്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.