?????????? ??????? ???? ?????? ????? ???????? ????? ???????? ???? ??????? ??.??? ?????? ?????????? ??????????? ?????? ??????????????? ???????????? ?????????????

അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കി വിദേശകാര്യ മന്ത്രിയുടെ പര്യടനം

മനാമ: അമേരിക്കയുമായുള്ള ബന്ധം ശക്തമാക്കുന്നതിന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്​മദ്​ ബിന് ‍ മുഹമ്മദ് ആല്‍ ഖലീഫയുടെ സന്ദര്‍ശനത്തിന് തുടക്കമായി. അമേരിക്കയിൽ എത്തിയ അദ്ദേഹം യു.എസ് സുരക്ഷാ കൗണ്‍സില്‍ ഉപ ദേഷ്​ടാവ് ജോണ്‍ പോള്‍ട്ടനുമായി കൂടിക്കാഴ്​ചയും ചര്‍ച്ചയും നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന് ന മികച്ച ബന്ധവും വിവിധ മേഖലകളിലെ സഹകരണവും പ്രതീക്ഷ നല്‍കുന്നതാണെന്ന് വിലയിരുത്തി.

ബഹ്​റൈനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും സൗഹൃദവും വര്‍ധിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള പരസ്പര സന്ദര്‍ശനങ്ങള്‍ നിമിത്തമാകുമെന്ന് പോള്‍ട്ടന്‍ പറഞ്ഞു. മേഖലയുടെ ശാന്തിയും സമാധാനവും ഉറപ്പാക്കാന്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ വിദേശകാര്യ മന്ത്രി ശ്ലാഘിച്ചു. മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളില്‍ ഇരുരാജ്യങ്ങളുടെയും സമീപനത്തിലെ സാമ്യതയും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. മേഖലയില്‍ മാത്രമല്ല, ലോകത്തി​​െൻറ എല്ലാ ഭാഗങ്ങളിലും സമാധാനം പുലരണമെന്നാണ് ബഹ്റൈന്‍ ആഗ്രഹിക്കുന്നത്.

ഇറാനെ പോലുള്ള രാഷ്ട്രങ്ങള്‍ മിഡിലീസ്​റ്റ്​ മേഖലയിലെ സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുകയും തീവ്രവാദം കയറ്റി അയക്കുകയും ചെയ്യുകയാണ്. ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്ന അപകടകരമായ കളികള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ അമേരിക്കയുടെ പിന്തുണ ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രഭുസഭയിലെ വിദേശകാര്യ സമിതി ചെയര്‍മാന്‍ സെനറ്റര്‍ ജിം രീഷുമായും അദ്ദേഹം കൂടിക്കാഴ്​ച നടത്തി. മേഖലയില്‍ ഇറാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെക്കുറിച്ച് ചര്‍ച്ച നടത്തുകയും പോംവഴികള്‍ ആരായുകയും ചെയ്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.