ഫോൺ ദുരുപയോഗം ചെയ്​ത മൊബൈൽ ഷോപ്​ ജീവനക്കാരന്​ 12 മാസം ശിക്ഷ

മനാമ: ഫോൺ ദുരുപ​യോഗം ചെയ്​ത്​ വനിത ഉപഭോക്താവിനെ അവഹേളിച്ച പ്രവാസിയായ മൊബൈൽ ഷോപ്​ ജീവനക്കാരന്​ 12 മാസം ശിക്ഷ. തടവിനൊപ്പം പിഴയായി 1000 ദിനാർ പിഴ അടക്കുകയും വേണം. 32 കാരനായ ഇന്ത്യൻ സ്വദേശിക്കാണ്​ ശിക്ഷ ലഭിച്ചത്​. ത​​െൻറ ഫോൺ നന്നാക്കാൻ ഷോപ്പിലെത്തിയ യുവതിക്കാണ്​ ദുരനുഭവം ഉണ്ടായത്​.

ഫോണിലെ ചിത്രങ്ങൾ പകർത്തിയശേഷം ത​​െൻറ ഫെയിസ്​ബുക്ക്​ പേജിലൂടെ പ്രതി ഇൗ ചിത്രങ്ങൾ അയച്ചുകൊടുത്തതായും ഇതിനെ തുടർന്നാണ്​ യുവതി പരാതി നൽകിയതെന്നും കോടതി കണ്ടെത്തി. കഴിഞ്ഞ ജൂൺ 24 നാണ്​ ഹമദ്​ ടൗണിൽ ഇൗ പരാതി ഉണ്ടായത്​. തടവിനുശേഷം പ്രതിയെ നാടുകടത്താനും വിധിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.