???. ?????? ?????

35 വയസ്​ കഴിഞ്ഞാൽ സ്​ത്രീകൾ ഗർഭാശയ പരിശോധന നടത്തണം -ഡോ. ഉൗർമിള സോമൻ

മനാമ: 35 വയസ്​ കഴിഞ്ഞാൽ സ്​ത്രീകൾ കൃത്യമായും ഗർഭാശയ പരിശോധന നടത്തുന്നത്​ ആരോഗ്യകരമായ ജീവിതത്തിന്​ അത്യാവശ ്യമാണെന്ന്​ പ്രമുഖ ഗൈനക്കോളജിസ്​റ്റ്​ ഡോ.ഉൗർമിള സോമൻ അഭിപ്രായപ്പെട്ടു. അർബുദം കാലെക്കൂട്ടി മനസിലാക്കാൻ ഇ ടവിട്ടുള്ള പരിശോധനകൾ സഹായിക്കും. അർബുദം മൂർഛിച്ചശേഷം കണ്ടുപിടിക്കുന്നതിനെക്കാൾ ലക്ഷണങ്ങൾ ഉള്ളപ്പോൾ തന്നെ കണ്ടെത്തുകയാണെങ്കിൽ വേഗം ഭേദപ്പെടുത്താൻ കഴിയും. യാതൊരു അസുഖവും ഇല്ലാതിരുന്നിട്ടും പരിശോധനക്ക്​ തയ്യാറായ ചില സ്​ത്രീകളിൽ ഇത്തരം ഗൗരവമായ അസുഖങ്ങൾ കണ്ടെത്തുകയും മികച്ച ചികിത്​സ നൽകിയതി​​െൻറ ഫലമായി അവർ ജീവിതത്തിലേക്ക്​ ആരോഗ്യത്തോടെ തിരിച്ചുവന്ന അനുഭവങ്ങൾ പറയാനുണ്ടെന്നും ഡോ.ഉൗർമിള പറഞ്ഞു.

ഉദര, ഗർഭാശയ സംബന്​ധമായ അസ്വസ്ഥതകൾ മു​െമ്പല്ലാം സ്​ത്രീകളിൽ പലരും സഹിക്കുകയായിരുന്നു പതിവ്​. ഇൗ പ്രശ്​നങ്ങൾ ആരോടും പറയാതെ കൊണ്ടുനടക്കുന്നതിനാൽ ജീവിതവും അതുമൂലമുള്ള കുടുംബാന്തരീക്ഷവും സ്വാഭാവികമായും പ്രയാസകരമാകുന്നു. എന്നാൽ ബോധവത്​ക്കരണത്തെ തുടർന്ന്​ ഇപ്പോൾ സ്​ത്രീകൾ ഇത്തരം പ്രശ്​നങ്ങൾ പരിഹരിക്കാൻ​ ഡോക്​ടറെ സമീപിക്കുന്നുണ്ട്​. കൃത്യമായ ചികിത്​സയിലൂടെ തുടർജീവിതം ഏറ്റവും സുഖകരമാക്കാനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്​.

ഇതിന്​ ഏറ്റവും പ്രയോജനകരമായ ചികിത്​സ ലാപ്രോസ്കോപ്പിയാണ്​. അടിവയറ്റിൽ തീരെ ചെറിയ സുഷിരം ഉണ്ടാക്കി ചെറിയ ട്യൂബ് അകത്തേക്ക്​ പ്രവേശിപ്പിച്ച്​ ചെറിയ കാമറയും പ്രകാശവും അടങ്ങിയ ലാപ്രോസ്കോപ്പ് അകത്തേക്ക്​ കടത്തുന്നു. തുടർന്ന്​ വയറിനുളളിൽനിന്ന്​ കാമറ ഒപ്പിയെടുക്കുന്ന ദൃശ്യം ഫൈബര്‍ ഒപ്ടിക് കേബിള്‍ വഴി ടെലിവിഷന്‍ മോണിറ്ററില്‍ എത്തുന്നു. ഇൗ സമയം സർജൻ മോണിറ്ററിൽ നോക്കി ശസ്​തക്രിയ നടത്തുന്നു. സാധാരണ ശസ്ത്രക്രിയ പോലെ പാടുകൾ ഉണ്ടാകുന്നില്ല, വേദന കാര്യമായില്ല, 24 മണിക്കൂറിനുള്ളിൽ രോഗിക്ക്​ വീട്ടിൽപോകാം, പെ​െട്ടന്ന്​ സുഖമാകും എന്നിവയും ഇതി​​െൻറ പ്രത്യേകതകളാണ്​.

ആർത്തവ സംബന്​ധമായ പ്രശ്​നങ്ങൾ മുതൽ ഗർഭാ​ശയം, ബ്ലാഡർ എന്നിവ ഉൾപ്പെടെയുള്ളവയുടെ സ്ഥാനം ​െതറ്റിയ അവസ്ഥ എന്നിവക്കെല്ലാം കൃത്യമായ ചികിത്​സ നിലവിലുണ്ട്​. തുമ്മു​േമ്പാഴും ചുമക്കു​േമ്പാഴും ചില സ്​ത്രീകൾക്ക്​ മൂത്രത്തുള്ളികൾ പുറത്തുപോകുന്ന അവസ്ഥയുണ്ടാകാറുണ്ട്​. ഇതിനും കൃത്യമായ ചികിത്​സ നൽകിയാൽ ശമനമുണ്ടാകും. വ്യായാമം, ഭക്ഷണക്രമീകരണം, തടി കൂടാതിരിക്കൽ എന്നിവയും ഇന്ന് സ്ത്രീകൾ കൃത്യമായി പിന്തുടരേണ്ടതുണ്ടെന്നും ഡോക്ടർ ഊർമിള പറഞ്ഞു. പ്രേത്യകിച്ച് പൊണ്ണത്തടി ഒഴിവാക്കാൻ ശ്രമിക്കണം. ദക്ഷിണ കൊറിയ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽനിന്ന് മികച്ച പരിശീലനം നേടിയിട്ടുള്ള ഡോ.ഉൗർമിള എറണാകുളം സ്വദേശിയാണ്. അവരുടെ കൺസൾ​േട്ടഷൻ ആവശ്യമുള്ളവർ ബഹ്റൈൻ അൽഹിലാൽ ആശുപത്രിയുമായി ബന്ധപ്പെടണമെന്ന് മാനേജ്മ​െൻറ് അറിയിച്ചു. ഫോൺ: 17344700

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.