????????? ??????????? ????????????????

ഇമോഷണല്‍ ഇൻറലിജന്‍സ് ഫോറം സംഘടിപ്പിച്ചു

മനാമ: തൊഴില്‍ സമ്മര്‍ദം കുറക്കുന്നതിനും ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി ഇമോഷണല്‍ ഇൻറലിജന്‍സ് ഫ ോറം സംഘടിപ്പിച്ചു. തൊഴില്‍-^സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ ഫോറം ഉദ്ഘാടനം ച െയ്​തു. ‘ഒര്‍ജിന്‍ ഗ്രൂപ്’ ആണ് പരിപാടി സംഘടിപ്പിച്ചത്. ഒര്‍ജിന്‍ ഗ്രൂപ് മേധാവി ഡോ. അഹ്​മദ് മുഹമ്മദ് അല്‍ ബന്നാഅ്, അന്താരാഷ്​ട്ര ട്രെയ്നിങ് ആൻറ്​ എച്ച്. ആര്‍ യൂണിയന്‍ ചെയര്‍മാന്‍ ഡോ. ഇബ്രാഹിം ഖലീഫ അദ്ദൂസരി തുടങ്ങിയവരും ട്രെയ്നിങ്, ഹ്യൂമണ്‍ റിസോഴ്​സ് വികസന മേഖലയിലുള്ള നിരവധി പേരും ഫോറത്തില്‍ സംബന്ധിച്ചു.

ഇമോഷണല്‍ ഇൻറലിജന്‍സിനെക്കുറിച്ച് അന്താരാഷ്ട്ര വിദഗ്​ധന്‍ റിക്കാര്‍ഡോ കാബിറ്റ് വിഷയാവതരണം നടത്തി. മനുഷ്യ വിഭവ ശേഷി വളര്‍ച്ചാ മേഖലയില്‍ ഇത് ശരിയാം വിധം ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്നും അതു വഴി ഉല്‍പാദന ക്ഷമത വര്‍ധിക്കുമെന്നും അദ്ദേഹം ത​​െൻറ പഠനത്തില്‍ ചൂണ്ടിക്കാട്ടി. തൊഴില്‍ മേഖല വിജയിപ്പിക്കുന്നതില്‍ ഇതിന് വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. സമയം ശരിയാം വിധം ഉപയോഗിക്കുന്നതിനും തൊഴില്‍ സമ്മര്‍ദം കുറക്കുന്നതിനും ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.