??.??.???? ?????? ????? ????? ???? ??? ???????? ?? ???? ?????? ?????? ????? ????????? ????????????

ഏകീകൃത നാവിക പ്രവർത്തന കേന്ദ്രത്തിന്​​ ഏറെ പ്രാധാന്യം -ഫീൽഡ്​ മാർഷൽ

മനാമ: ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സൈനികതലത്തിലുള്ള സഹകരണങ്ങൾക്കും പ്രാദേശിക വെല്ലുവിളികളെ നേരിട​ു ന്നതിലും ഏകീകൃത ഏകീകൃത നാവിക പ്രവർത്തന കേന്ദ്രത്തിനുള്ള പ്രധാന്യം ബി.ഡി.എഫ്​ ഫീൽഡ്​ മാർഷൽ ശൈഖ്​ ഖലീഫ ബിൻ അഹ്​മ ദ്​ ആൽ ഖലീഫ എട​ുത്തുപറഞ്ഞ​ു.
സമുദ്ര പാത ഉൾപ്പെടെയുള്ളവയുടെ സുരക്ഷക്കും സ്വാതന്ത്ര്യത്തിനും ചുമതലകൾ നിർവഹിക്കുന്നതിൽ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ പങ്ക് അദ്ദേഹം പ്രശംസിച്ചു.

ജി.സി.സി ഏകീകൃത മാരിടൈം ഓപ്പറേഷൻ സ​െൻറർ സന്ദർശിക്കുന്നതിടെയായിരുന്നു അദ്ദേഹത്തി​​െൻറ പ്രസ്​താവന. വിവിധ ഉന്നത കമാണ്ടർമാരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. കമാണ്ടർ ഉപനാവിക സേനാപതി ഇൗദ്​ അബ്​ദുല്ല ആൽ കആബി, മജാബ്​ ജാസാ അൽ അതിബി, കാപ്​ടൻ ഇബ്രാഹീം അബ്​ദുല്ല അൽ ഹറാം, ക്യാപ്​ടൻ ഒസാമ മുഹമ്മദ്​ അൽ കൻഡാരി, ക്യാപ്​ടൻ യാസർ അബ്​ദുല്ല അൽ സയ്​ദ്​, ക്യാപ്​ടൻ മേഷാരി ജുമാസ്​ അൽ അബിദി തുടങ്ങിയ ഉന്നതർ സംബന്​ധിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.