ബഹ്റൈന്‍ യൂനിവേഴ്സിറ്റിയില്‍ 22 ശതമാനം വിദേശികള്‍

മനാമ: ബഹ്റൈന്‍ യൂനിവേഴ്സിറ്റിയിലെ ജീവനക്കാരില്‍ 22 ശതമാനം വിദേശികളാണെന്ന് സ്വദേശിവല്‍ക്കരണത്തിനായുള്ള പാര് ‍ലമ​െൻറ്​ വസ്തുതാന്വേഷണ സംഘത്തലവന്‍ ഇബ്രാഹിം അന്നീഫീഇ വ്യക്തമാക്കി. ബഹ്റൈന്‍ യൂനിവേഴ്സിറ്റി തദ്ദേശീയ യൂണിവ േഴ്സിറ്റിയാണെന്നും അത് സ്വകാര്യവല്‍ക്കരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ അധ്യയന വര്‍ഷം 2500 നും 3000 ത്തിനുമിടയില്‍ വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കാനിരിക്കുകയാണ്. ഇത്രയും പേരെ ഉള്‍ക്കൊള്ളാന്‍ തൊഴില്‍ വിപണിക്ക് സാധ്യമല്ല. ഇതാകട്ടെ തൊഴിലില്ലായ്മക്ക് ആക്കം കൂട്ടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം യൂനിവേഴ്സിറ്റിയിലെ വളണ്ടിയറി റിട്ടയര്‍മ​െൻറ്​ പദ്ധതിക്കായി 200 ഉദ്യോഗസ്ഥരാണ് മുന്നോട്ടു വന്നത്.

ഇതില്‍ 30 പേര്‍ അക്കാദമിക് മേഖലയിലുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂനിവേഴ്സിറ്റി പഠനം കഴിഞ്ഞിറങ്ങുന്ന വലിയ എണ്ണം ബിരുദധാരികളെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം തൊഴില്‍ വിപണി വിപുലപ്പെടുത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴില്‍ മന്ത്രാലയം ഇത്തരത്തിലൊരു പദ്ധതിക്ക് തുടക്കം കുറിച്ചിട്ടില്ലെന്നതും പ്രസ്താവ്യമാണ്. ബി.എഡ് കോളജില്‍ ചേരുന്നതിന് പ്രോല്‍സാഹനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 600 പേര്‍ക്ക് പഠന സൗകര്യമുള്ള ഇവിടെ നിലവില്‍ 400 പേര്‍ മാത്രമാണ് പഠനം നടത്തുന്നത്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.