?????????? ????????? ???????^-?? ?????????? ???? ??????????????? ???? ????? ????? ???????? ???? ???? ??????????????

ജി.സി.സി രാജ്യങ്ങളുമായി വൈദ്യുതി കൈമാറ്റം ശക്തിപ്പെടുത്തും

മനാമ: ജി.സി.സി രാഷ്ട്രങ്ങള്‍ക്കിടയില്‍ വൈദ്യുതി കൈമാറ്റം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി തയാറാക്കിയതായി ബ ഹ്റൈന്‍ വൈദ്യുത^-ജല അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് നവാഫ് ബിന്‍ ഇബ്രാഹിം ആല്‍ ഖലീഫ വ്യക്തമാക്കി. ഇതി​​െൻറ ഭാഗമായി സീഫ് സബ് സ്​റ്റേഷനും പ്രിന്‍സ് സല്‍മാന്‍ സിറ്റിയും തമ്മില്‍ 220 കിലോവാട്ട് വൈദ്യുതി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചു. ഇതിനായി 12 കിലോമീറ്റര്‍ നീളത്തില്‍ കേബിളുകള്‍ പാകിയിട്ടുണ്ട്. ഇതുവഴി ദക്ഷിണ ഗവര്‍ണറേറ്റ് മൊത്തത്തിലും പ്രിന്‍സ് സല്‍മാന്‍ സിറ്റിക്ക് പ്രത്യേകമായും വൈദ്യുതി ഉറപ്പാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജി.സി.സി പവര്‍ഗ്രിഡുമായുള്ള ബന്ധം ശക്തമാക്കുക വഴി ബഹ്റൈന് കുറവുള്ള വൈദ്യുതി ലഭ്യമാക്കാന്‍ സാധിക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള 66 സബ്​ സ്​റ്റേഷനുകള്‍ തമ്മില്‍ ബന്ധിപ്പിക്കുക വഴി 220 കിലോവാട്ട്, 66 കിലോവാട്ട് പവറുകളില്‍ വൈദ്യുതി ആവശ്യമായ ഇടങ്ങളില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഉയര്‍ന്ന ശേഷിയുള്ള കേബിളുകളാണ് 473 ദശലക്ഷം ദിനാര്‍ ചെലവില്‍ സ്ഥാപിച്ചിട്ടുള്ളത്.

കൊറിയയിലെ പ്രശസ്ത കേബിള്‍ കമ്പനിയായ എല്‍.എസുമായി സഹകരിച്ച് അയര്‍ലൻറ്​ ഇൻറര്‍നാഷണല്‍ കമ്പനിയാണ് പദ്ധതി വിവിധ കോണ്‍ട്രാക്റ്റര്‍മാര്‍ വഴി നടപ്പാക്കിയത്. രാജ്യത്ത് വര്‍ധിച്ചു വരുന്ന വൈദ്യുത ആവശ്യം പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള കേബിള്‍ നെറ്റ്​വര്‍ക്ക് സ്ഥാപിച്ചിട്ടുള്ളത്. കുടാതെ ഈ മേഖലയില്‍ വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനും സാധിച്ചിട്ടുണ്ട്. ഉഷ്ണത്തി​​െൻറ തോത് ഉയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന സമയം പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം ഉണര്‍ത്തി. നേരത്തെയുള്ളതിനേക്കാള്‍ വൈദ്യുതി മുടക്കം പരമാവധി കുറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.