റഷ്യയില്‍ നിന്ന്​ മൂന്നുമാസത്തിനിടയിൽ എത്തിയത് 10,000 വിനോദ സഞ്ചാരികള്‍

മനാമ: റഷ്യയില്‍ നിന്നും ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയത് 10,075 വിനോദ സഞ്ചാരികളാണെന്ന് ബഹ്റൈന്‍ ടൂറിസം ആന്‍റ് എ ക്സിബിഷന്‍ അതോറിറ്റി അറിയിച്ചു. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരുമായി നടത്തിയ ചര്‍ച്ചാ യോഗത്തിലാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ 10,075 വിനോദ സഞ്ചാരികള്‍ റഷ്യയില്‍ നിന്നത്തെിയതായി വെളിപ്പെടുത്തിയത്. വിമാനക്കമ്പനികള്‍, ഹോട്ടല്‍ മേഖല എന്നിവക്ക് ഉണര്‍വേകാന്‍ ഇതു വഴി സാധിച്ചതായി വിലയിരുത്തി. വിനോദസഞ്ചാരികള്‍ ശരാശരി ഒമ്പത് രാത്രി വരെ ഹോട്ടലുകളില്‍ താമസിച്ചിട്ടുണ്ട്.

ഇതുവഴി 72,17,730 ദിനാര്‍ ചെലവഴിക്കുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. വിമാന ടിക്കറ്റ് നിരക്കുകള്‍ മല്‍സരാധിഷ്ഠിധമാകുന്നത് ഗുണകരമാകുമെന്ന് യോഗം വിലയിരുത്തി. ടൂറിസ്​റ്റുകളെ ആകര്‍ഷിക്കുന്ന പാക്കേജുകള്‍ തയാറാക്കാന്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ ശ്രദ്ധിക്കുകയും പരമാവധി മാര്‍ക്കറ്റ് ചെയ്യണമെന്നും നിര്‍ദേശിച്ചു. കോറല്‍ കമ്പനിയുമായുള്ള സഹകരണത്തിലൂടെയാണ് ഇത്രയും റഷ്യന്‍ ടൂറിസ്​റ്റുകള്‍ രാജ്യത്തത്തെിയതെന്ന് അതോറിറ്റിയിലെ പി.ആര്‍ ആൻറ്​ പബ്ലിസിസിറ്റി വിഭാഗം ഡയറക്ടര്‍ യൂസുഫ് ഖാന്‍ പറഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.