വിദ്യാഭ്യാസ സാങ്കേതിക വിദ്യ കിങ് ഹമദ്^യുനെസ്കോ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു തുടങ്ങി

മനാമ: വിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള കിങ് ഹമദ്^-യുനെസ്കോ അവാര്‍ഡിന ് അപേക്ഷ ക്ഷണിച്ച് ഉത്തരവിറക്കി. 2019 ലെ 11 ാമത് അവാര്‍ഡിനുള്ള അപേക്ഷ ഒക്ടോബര്‍ 31 വരെ നല്‍കാവുന്നതാണ്. വിദ്യാഭ്യാസ മേഖലയില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം ശക്തിപ്പെടുത്താനും പ്രോല്‍സാഹിപ്പിക്കാനുമാണ് ഇത്തരമൊരു അവാര്‍ഡ് അന്താരാഷ്​ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയയത്. വിദ്യാഭ്യാസത്തി​​െൻറ സാര്‍വത്രികത ഉറപ്പുവരുത്താന്‍ ഇതു വഴി സാധിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. അന്താരാഷ്​ട്ര തലത്തില്‍ വിദ്യാഭ്യാസ മേഖലയിലെ സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിന് അവാര്‍ഡ് വഴിയൊരുക്കിയിട്ടുണ്ടെന്നാണ്​ വിലയിരുത്തുന്നത്​. ഇലക്ട്രോണിക് സംവിധാനം വഴി വിദ്യാഭ്യാസം എല്ലാവര്‍ക്കും നേടുന്നതിനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനും ഇത് പ്രോല്‍ഹാഹനം നല്‍കുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ് ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതിക്ക് പ്രോല്‍സാഹനം നല്‍കുന്നതിന് ഇപ്രാവശ്യത്തെ അവാര്‍ഡ് പ്രാമുഖ്യം കൊടുക്കും. 2005ല്‍ തുടക്കമിട്ട അവാര്‍ഡ് വിദ്യാഭ്യാസ സാങ്കേതിക വിദ്യാ രംഗത്ത് സേവനം നല്‍കിയ അന്താരാഷ്​ട്ര തലത്തിലുള്ള വിവിധ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആദരവ്​ നല്‍കിയിട്ടുണ്ട്. യുനെസ്കോയുടെ നിര്‍ലോഭമായ സഹകരണം ഇതിന് കരുത്ത് പകര്‍ന്നതായും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. യുനെസ്കോ വഴി ഓരോ രാജ്യങ്ങളിലുമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡിന് അപേക്ഷ നല്‍കാവുന്നതാണെന്നും അറിയിപ്പുണ്ട്​. ഇംഗ്ലീഷിലും ഫ്രഞ്ചിലുമാണ് അപേക്ഷകളും നിര്‍ദേശങ്ങളും സ്വീകരിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് വഴിയും ബന്ധപ്പെടാമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.