???????? ?????????? ????????? ????????? ????? ????? ????? ????? ???????? ?????????? ?????????? ??????????????? ??????????????-^??.???? ????? ????????? ?????? ??????????? ???????????? ?????????????

വിദേശകാര്യ സഹമന്ത്രി ബ്രിട്ടീഷ് മന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

മനാമ: ബ്രിട്ടണ്‍ സന്ദര്‍ശിക്കാനെത്തിയ ബഹ്റൈന്‍ വിദേശകാര്യ സഹമന്ത്രി അബ്​ദുല്ല ബിന്‍ ഫൈല്‍ ബിന്‍ ജബര്‍ അദ്ദൂ സരി ബ്രിട്ടണ്‍ വിദേശകാര്യ മന്ത്രാലയത്തിലെ കോമണ്‍വെല്‍ത്-യു.എന്‍ കാര്യ സഹമന്ത്രി താരിഖ് അഹ്​മദുമായി കൂടിക് കാഴ്​ച നടത്തി. ബ്രിട്ടനിലെ മത സ്വതന്ത്ര്യവും സഹിഷ്ണുതയും പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണെന്ന് അബ്ദുല്ല ബിന് ‍ ഫൈസല്‍ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്യുകയും ഇത്തരം സന്ദര്‍ശനങ്ങളിലൂടെ കൂടുതല്‍ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

മനുഷ്യാവകാശ മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടവും മത സ്വാതന്ത്ര്യവും സഹിഷ്ണുതയും താരിഖ് അഹ്​മദ് പ്രത്യേകം പരാമര്‍ശിച്ചു. ഹമദ് രാജാവി​​െൻറ നയങ്ങളും കാഴളചപ്പാടുകളുമാണ് ബഹ്റൈന്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഇടയാക്കിയതെന്ന് അബ്​ദുല്ല ബിന്‍ ഫൈസല്‍ വ്യക്തമാക്കി. വിവിധ സംസ്കാരങ്ങളുള്ളവര്‍ ഒറ്റ സമൂഹം പോലെ ഇഴുകിച്ചേര്‍ന്ന് ജീവിക്കാന്‍ കഴിയുന്ന സാഹചര്യം അഭിമാനാര്‍ഹമാണ്. ലോകത്തിന് ഈ സഹിഷ്ണുതയുടെ സന്ദേശം നല്‍കാന്‍ ബഹ്റൈന് സാധിക്കുമെന്നുമാണ് പ്രതീക്ഷ. സഹവര്‍ത്തിത്വത്തി​​െൻറ സന്ദേശം ലോകത്തിന് നല്‍കാന്‍ കിങ് ഹമദ് സ​െൻറര്‍ ഫോര്‍ പീസ്ഫുള്‍ കോ എക്സിസ്​റ്റന്‍സ് വഴി സാധിക്കും. സ്ത്രീകളുടെ ഉന്നമനത്തിലും ശാക്തീകരണത്തിലും ബഹ്റൈന്‍ ഇതര അറബ് രാഷ്​ട്രങ്ങളേക്കാള്‍ ഏറെ മുന്നിലാണ്.

കുടുംബ സംരക്ഷണത്തിന് അനുഗുണമായ ഒട്ടേറെ നിയമങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചതും നേട്ടമാണെന്ന് അദ്ദേഹം വിശദീകരിച്ചു. മനുഷ്യാവകാശ^-ജനാധിപത്യ കമ്മീഷന്‍ ചെയര്‍മാന്‍ റിച്ചാര്‍ഡ്സ് ജോണ്‍സ്, ലിംഗ സമത്വത്തിനായുള്ള പ്രത്യേക ദൂതന്‍ ജ്വാന റൂപ്പര്‍ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്​ച നടത്തി. ചര്‍ച്ചകളിലും കൂടിക്കാഴ്​ചകളിലും ബ്രിട്ടനിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ, ബഹ്റൈനിലെ ബ്രിട്ടണ്‍ അംബാസഡര്‍ സൈമണ്‍ മാര്‍ട്ടിന്‍ എന്നിവരും സംബന്ധിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.