?????????????? ?????? ???????????????????? ????????? ????????? ????? ???? ???? ???????? ????????????? ?????????? ????? ??????????????

മനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില് ‍ മന്ത്രിസഭാ യോഗം ചേര്‍ന്നു. റമദാന്‍ അവസാനിക്കുകയും പെരുന്നാളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്ന സാഹചര്യത്ത ില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന് നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും പ്രവാസി സമൂഹത്തിനും അറബ്, ഇസ്​ലാമിക സമൂഹത്തിനും കാബിനറ്റ് ഈദ് ആശംസകള്‍ നേര്‍ന്നു.

ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തില്‍ മക്കയില്‍ നടന്ന രണ്ട് ഉച്ചകോടിയിലെടുത്ത തീരുമാനങ്ങളെ സ്വാഗതം ചെയ്തു. ജി.സി.സി ഉച്ചകോടി, ഒ.ഐ.സി ഉച്ചകോടി എന്നിവ വിജയകരമായ പരിസമാപ്തിയാണ് ഉണ്ടായിരിക്കുന്നതെന്ന് വിലയിരുത്തി. മേഖലയിലെ വെല്ലുവിളികള്‍ നേരിടാനുള്ള കരുത്ത് നേടിയെടുക്കാന്‍ ഇത്തരം ഉച്ചകോടി വഴിയൊരുക്കുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനും ഉച്ചകോടി തീരുമാനിച്ചു. ഫലസ്തീനികളുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളാനുള്ള തീരുമാനം പ്രതീക്ഷയുണര്‍ത്തുന്നതാണ്. ഫലസ്തീനികളുടെ കവര്‍ന്നെടുക്കപ്പെട്ട അവകാശങ്ങള്‍ പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. മേഖലയില്‍ സൗദി വഹിക്കുന്ന നേതൃത്വം ഐക്യബോധം സൃഷ്​ടിക്കുന്നുവെന്നും മന്ത്രി സഭ അഭിപ്രായപ്പെട്ടു.

ജി.സി.സി കൂട്ടായ്മയും ഒ.ഐ.സിയും കെട്ടുറപ്പോടെ നിലകൊള്ളാന്‍ സൗദി വഹിക്കുന്ന പങ്കും സുവിദിതമാണ്. ജി.സി.സി, അറബ് സമ്മിറ്റിലെടുത്ത തീരുമാനങ്ങളോടുള്ള ഖത്തറി​​െൻറ നിലപാട് ആശാവഹമല്ലെന്ന് വിലയിരുത്തി. ജി.സി.സി, അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകള്‍ ഒരു ഭാഗത്തു നിന്നും അനുവദിക്കാനാകില്ല എന്ന നിലപാടും ശ്രദ്ധേയമാണ്. ഉച്ചകോടികളെ സംബന്ധിച്ച വിവരണം വിദേശകാര്യ മന്ത്രി സഭയില്‍ അവതരിപ്പിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.