ഈദ് അവധി ദിനങ്ങളിലെ ആരോഗ്യ സേവന സമയക്രമം പ്രഖ്യാപിച്ചു

മനാമ: ഈദ് അവധി ദിനങ്ങളിലെ ആശുപത്രി, ഹെൽത്ത്​ സ​െൻറര്‍ പ്രവര്‍ത്തന സമയം ക്രമീകരിച്ച് ആരോഗ്യ മന്ത്രാലയം ഉത്തര വിറക്കി. സല്‍മാനിയ മെഡിക്കല്‍ സ​െൻററിലെ അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കും. രോഗികളുടെ സന്ദര്‍ശന സമയം വൈകിട്ട് നാല് മുതല്‍ എട്ടു വരെ. ഐസലോറ്റഡ് വാര്‍ഡിലും ഐ.സി.യുവിലെയും രോഗികളുടെ സന്ദര്‍ശന സമയം വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെ.

ഇന്‍പേഷ്യൻറ്​ ഫാര്‍മസി 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഹെൽത്ത്​ സ​െൻററുകളിലെയും ഒൗട്ട് പേഷ്യൻറ്​ വിഭാഗങ്ങളിലെയും ഫാര്‍മസികള്‍ ഈദ് അവധി ദിനങ്ങളില്‍ അടഞ്ഞു കിടക്കും. ഉത്തര മുഹറഖ് ഹെൽത്ത്​ സ​െൻറർ‍, റിഫ ഹമദ് കാനൂ സ​െൻറര്‍, ഈസ ടൗണ്‍ യൂസുഫ് അബ്​ദുറഹ്​മാന്‍ കാനൂ എഞ്ചിനീയര്‍ ഹെൽത്ത്​ സ​െൻറര്‍ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. നഈം ഹെൽത്ത്​ സ​െൻറര്‍, ഹമദ് ടൗണ്‍ റൗണ്ട് എബൗട്ട് 17 ലെ മുഹമ്മദ് ജാസിം കാനൂ ഹെല്‍ത് സ​െൻറര്‍, ബാര്‍ബാർ ശൈഖ് ജാബിര്‍ അസ്സബാഹ് ഹെല്‍ത് സ​െൻറര്‍, സിത്ര ഹെല്‍ത് സെന്‍റര്‍ എന്നിവ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്ന് വരെയും വൈകിട്ട് നാല് മുതല്‍ രാത്രി 12 വരെയും പ്രവര്‍ത്തിക്കും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.