അങ്ങനെ ഞാനും നോ​െമ്പടുത്തു

പുണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ റമദാൻ മാസം അതി​​െൻറ പൂർണ്ണതയിലേക്ക്​ എത്തുകയാണ്​. കഠിനമായ നോമ്പ് നോക്കുന്ന അനേകം ആളുകളെ മനസിലാക്കാക്കാൻ എനിക്ക്​ ഒാരോ റമദാൻ കാലത്തും സാധിച്ചിട്ടുണ്ട്​. നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നാഥനോട് നന്ദി അറിയിക്കുവാൻ കൂടുതൽ സമയം പ്രാർത്ഥനയിലും, നിസ്കാരത്തിനും സമയം കണ്ടെത്തുന്ന മനുഷ്യകോടികളുടെ കാഴ്​ച റമദാനിൽ പതിവാണ്​. നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾ ലഭിക്കാതെ ഈ ലോകജീവിതത്തിൽ നിന്ന് കടന്നുപോയ അനേകം ആളുകൾ ഉണ്ട് എന്ന സത്യം ആയിരിക്കണം നമ്മെ മുന്നോട്ട് നയിക്കേണ്ടത് എന്നതും ഇൗ അവസരത്തിൽ എനിക്ക്​ തോന്നുന്നു.

ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയം എ​​െൻറ കൂടെ ഹിന്ദിക്ക് ട്യൂഷൻ പഠിച്ചിരുന്ന ഒരു സഹോദരി അതികഠിനമായ നോമ്പ് നോക്കുന്നത് ഒരു ഞങ്ങൾക്കെല്ലാം വ്യത്യസ്തമായ അനുഭവം ആയിരുന്നു. നോമ്പ് സമയത്ത് ഉമിനീർപോലും ഉളിലേക്ക് പോകാതെ തുപ്പിക്കളയുന്ന ആ സഹോദരി, എത്ര തീവ്രമായി ആണ് നോമ്പിനെ സ്വീകരിക്കുന്നത് എന്ന് കാണുമ്പോൾ എനിക്ക് ആശ്ചര്യം തോന്നിയിരുന്നു. പ്രവാസ ജീവിതത്തി​​െൻറ ആദ്യകാലത്ത് പല ഇഫ്താർ വിരുന്നുകളിലും ഞാൻ പങ്കെടുക്കാറുണ്ടായിരുന്നു, പലപ്പോഴും പൂർണ്ണ സന്തോഷതോടുകൂടി ആയിരുന്നില്ല ഇഫ്താർ സംഗമങ്ങളിൽ പങ്കെടുക്കുന്നത്​.

കാരണം ഞാൻ നോമ്പ്​ എടുക്കാതെയാണല്ലോ ഇൗ നോമ്പ​ുകാർക്കൊപ്പം തുറയിൽ സംബന്​ധിക്കുന്നത്​ എന്ന കുറ്റബോധം തന്നെയായിരുന്നു കാരണം. ഇത്ര ആരോഗ്യം ഉള്ള എനിക്കും എന്തുകൊണ്ട് നോമ്പ് എടുത്തുകൂട എന്ന ചിന്തകടന്നു വന്നു. ഏതായാലും കഴിഞ്ഞ കുറച്ചു വർഷങ്ങളായി റമദാൻ കാലത്ത് നോമ്പ് എടുക്കുവാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്, നോമ്പ് നോക്കുന്നത് മൂലം മനസിനെ നമ്മുടെ പൂർണ്ണ നിയന്ത്രണത്തിൽ ആകുവാനും, ഏതുസമയത്തും സൗമ്യതയോടുകൂടെ ആളുകളെ സമീപിക്കുവാനും സാധിക്കുന്നുണ്ട്. നോമ്പ് മൂലം അനാവശ്യ ചിന്തകൾ, ദേഷ്യം, മുൻകോപം തുടങ്ങി എല്ലാം നമുക്ക് ഒഴിവാക്കുവാൻ സാധിക്കും എന്ന് ജീവിത അനുഭവത്തിൽ നിന്ന് മനസിലാക്കുവാൻ സാധിച്ചിട്ടുണ്ട്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.