ജി.സി.സി ഉച്ചകോടിയിൽ ഹമദ്​ രാജാവ്​ പ​െങ്കടുത്തത്​ ഗുണംചെയ്​തു -വിദേശകാര്യ മന്ത്രി

മനാമ: ജി.സി.സി, അറബ് ഉച്ചകോടികളില്‍ ഹമദ്​ രാജാവ് പങ്കെടുത്തത് നിലപാടുകള്‍ വ്യക്തമാക്കാന്‍ അവസരമേകിയതായി വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്​മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫ വ്യക്തമാക്കി. സൗദി രാജാവി​​െൻറ ക്ഷണമനുസരിച്ചായിരുന്നു ഹമദ് രാജാവ് ഇതില്‍ പങ്കെടുത്തത്. സൗദിയുമായി നിലനില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്താനും സന്ദര്‍ശനം കാരണമായെന്ന് അദ്ദേഹം വിലയിരുത്തി.

വിവിധ വിഷയങ്ങളില്‍ സൗദിയുടെ നിലപാട് ഏറെ സുപ്രധാനമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
മേഖലയിലെ മുഴുവന്‍ വെല്ലുവിളികളും നേരിടാന്‍ കരുത്ത് നേടണമെന്നതായിരുന്നു ഉച്ചകോടിയുടെ കാതല്‍. മേഖലയിലെ വിവിധ രാഷ്്​ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള ശ്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. അന്താരാഷ്​ട്ര നിയമങ്ങളും മാനദണ്ഡങ്ങളും മികച്ച അയല്‍പക്ക ബന്ധവും കാത്തു സൂക്ഷിക്കാനാണ് മേഖലയിലെ രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്.

എന്നാൽ ദുര്‍ബലമായ പങ്കാളിത്തമാണ് ഖത്തറി​​െൻറ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി ഇറക്കിയ പ്രസ്താവനയോടും ഖത്തറി​​െൻറ ശക്തമായ പിന്തുണ കാണാന്‍ കഴിഞ്ഞിട്ടില്ല. ജി.സി.സി രാഷ്​ട്രങ്ങള്‍ക്കിടയിലുള്ള ബന്ധം ശക്തമാക്കുന്ന നിലപാട് ഖത്തറി​​െൻറ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. ഖത്തറുമായുള്ള പ്രതിസന്ധി പരിഹരിക്കുന്ന തരത്തിലുള്ള നടപടികളും ഇതുമൂലം ഉണ്ടായിട്ടില്ല. പ്രതിസന്ധി അതേപടി തുടരാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്. ഖത്തര്‍ ജനതയുടെ താല്‍പര്യത്തോട് ചേര്‍ന്ന് നില്‍ക്കാനാണ് മറ്റ് രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT