??.??.??, ????-^????????? ?????????????? ?????????????? ?????? ???? ????? ?? ???? ???? ???????????????????

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഹമദ് രാജാവ് സൗദിയിലെത്തി

മനാമ: ജി.സി.സി, അറബ്^ഇസ്​ലാമിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സൗദിയിലെത്തി. മക്കയ ിലാണ് മൂന്ന് ഉച്ചകോടികളും നടക്കുന്നത്. സൗദിയുടെ നേതൃത്വത്തിലാണ് ഉച്ചകോടികള്‍ വിളിച്ചു ചേര്‍ത്തിട്ടുള്ളത് . മേഖലയില്‍ ഉരുണ്ടു കൂടിയിട്ടുള്ള അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഉചിതമായ തീരുമാനം കൈക്കൊള്ളാനുമായാണ് ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവി​​​െൻറ ക്ഷണ പ്രകാരമാണ് ബഹ്റൈന്‍ പ്രതിനിധി സംഘത്തെ നയിച്ച് ഹമദ് രാജാവ് എത്തിയിട്ടുള്ളത്.

ജിദ്ദയ​ിലെ കിങ് അബ്​ദുല്‍ അസീസ് വിമാനത്താവളത്തിൽ എത്തിയ ഹമദ് രാജാവിനെയും സംഘത്തെയും സല്‍മാന്‍ രാജാവി​​​െൻറ ഉപദേഷ്​ടാവും മക്ക ഗവര്‍ണറുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍, ജി.സി.സി സെക്രട്ടറി ജനറല്‍ അബ്​ദുല്ലത്തീഫ് ബിന്‍ റാഷിദ് അസ്സസയാനി, സൗദിയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഹമൂദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫ, ബഹ്റൈനിലെ സൗദി അംബാസഡര്‍ ഡോ. അബ്​ദുല്ല ബിന്‍ അബ്​ദുല്‍ മലിക് ആല്‍ ശൈഖ് എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഇറാന്‍ മിസൈലുകളുപയോഗിച്ച് യമനിലെ ഹൂഥികള്‍ സൗദിക്ക് നേരെ നടത്തിയ അക്രമണങ്ങളെ സംബന്ധിച്ചുള്ള എക്സിബിഷന്‍ അദ്ദേഹം സന്ദര്‍ശിച്ചു.

ഇത്തരമൊരു ഉച്ചകോടി വിളിച്ചു ചേര്‍ക്കാനും മേഖലയിലെ പ്രശ്നങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താനും മുന്‍കൈയെടുത്ത സൗദി ഭരണാധികാരി കിങ് സല്‍മാന്‍ ബിന്‍ അബ്​ദുല്‍ അസീസ് ആല്‍ സുഊദി​​​െൻറ ശ്രമത്തെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. അറബ്, ഇസ്​ലാമിക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളാനും എല്ലാ വെല്ലുവിളികളെയും നേരിടാനും സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നന്മയുടെയും സമാധാനത്തിന്‍െറയും മാര്‍ഗത്തില്‍ അടിയുറച്ച് മുന്നോട്ട് പോകാന്‍ കരുത്ത് നല്‍കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.