‘റമദാൻ: സമാധാനത്തി​െൻറയും സ്നേഹത്തി​െൻറയും അന്തരീക്ഷം രൂപപ്പെടുത്തണം’

മനാമ: റമദാന്‍ അവസാന പത്ത് ദിനങ്ങള്‍ ഭക്തി സാന്ദ്രമാക്കാനും സമാധാനത്തി​​െൻറയും സ്നേഹത്തിന്‍െറയും അന്തരീക് ഷം രൂപപ്പെടുത്താനും ഇസ്​ലാമിക കാര്യ സുപ്രീം കൗണ്‍സില്‍ വിശ്വാസികളെ ഉണര്‍ത്തി. വിധി നിര്‍ണയ രാവ് പ്രതീക്ഷിക്ക പ്പെടുന്ന അവസാന പത്തില്‍ ആരാധനാലയങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും ദൈവ പ്രീതി കരസ്ഥമാക്കാനും ശ്രമിക്കേണ്ടതുണ്ട്.

റമദാന്‍ അവസാന പത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ക്കും ബഹ്റൈന്‍ ജനതക്കും ആയുരാരോഗ്യ സൗഖ്യം നേര്‍ന്നു. നന്മയുടെയും പുണ്യത്തി​​െൻറയും വഴിയില്‍ ഈ ദിനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. സ്നേഹവും സഹവര്‍ത്തിത്വവും ഊട്ടിയുറപ്പിക്കാനും സമാധാന സന്ദേശം വ്യാപിപ്പിക്കാനും റമദാന്‍ ദിനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സുപ്രീം കൗണ്‍സില്‍ ഇറക്കിയ പ്രത്യേക കുറിപ്പില്‍ ഉണര്‍ത്തി.

ചെയര്‍മാന്‍ ശൈഖ് അബ്​ദുഹ്​മാൻ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇസ്​ലാമിക സമൂഹം ഐക്യത്തോടെ മുന്നോട്ട് പോകാന്‍ ആഹ്വാനം നല്‍കി. മക്കക്കും മദീനക്കും നേരെയുണ്ടായ തീവ്രവാദ അക്രമണ ശ്രമത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. വിഭാഗീയതയും വര്‍ഗീയതയും ഇസ്​ലാം ശക്തമായി വെറുക്കുന്ന ഒന്നാണെന്നും അതിനാല്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ദൈവപ്രീതി കരസ്ഥമാക്കാന്‍ സാധിക്കുമെന്നത് മൂഢധാരണയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.