രാജ്യത്ത്​ വിവിധ ഭാഗങ്ങളിൽ മഴ

മനാമ: രാജ്യത്ത്​ വിവിധ ഭാഗങ്ങളിൽ ഇന്നലെ മഴ പെയ്​തു. പുലർച്ചെ മുതൽ ഉച്ചവരെയാണ്​ മഴ പെയ്​തത്​. ചൂട്​ ശക്തിപ്പെടുത്തുന്നതി​​െൻറ ലക്ഷണമാണിതെന്നാണ്​ വിദഗ്​ധ നിഗമനം. മഴ പെയ്​ത്​ പല സ്ഥലങ്ങളിലും വെള്ളം റോഡിൽ നിറഞ്ഞു. മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു ഉച്ചവരെ. എന്നാൽ ഉച്ചക്കുശേഷം വെയിൽ തെളിയുകയും താപനിലയിൽ വിത്യാസമുണ്ടാകുകയും ചെയ്​തു.

ഇന്നും മഴക്ക്​ സാധ്യതയുള്ളതായും മൂടിക്കെട്ടിയ അന്തരീക്ഷമുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ്​ അറിയിച്ചു. ഉയർന്ന താപനില 35 ഉം കുറഞ്ഞത്​ 25 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്നും അധികൃതർ പ്രവചിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.