‘മേഖലയിലെ സമാധാനവും സാമ്പത്തിക നിക്ഷേപവും പരസ്പരം ഇഴ ചേര്‍ന്നിരിക്കുന്നു

മനാമ: അമേരിക്കയുമായി ചേര്‍ന്ന് ‘സമാധാനം സമൃദ്ധിക്കായി’ എന്ന പ്രമേയത്തില്‍ ബഹ്റൈനില്‍ സംഘടിപ്പിച്ച ശില്‍പശ ാലയോടനുബന്ധിച്ച് യു.എസ്^-ബഹ്റൈന്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ശില്‍പ ശാലക്ക് കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. മേഖലയിലെ സമാധാനവും സാമ്പത്തിക നിക്ഷേപവും പരസ്പരം ഇഴ ചേര്‍ന്ന് കിടക് കുന്നതായി ശില്‍പശാല അഭിപ്രായപ്പെട്ടു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളും സംവിധാനങ്ങളും സാമൂഹിക സംഘടനകളും ശില്‍പശാലയില്‍ പങ്കാളികളായിരുന്നു.

പല കോണുകളില്‍ നിന്നുള്ള ചിന്തകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൈമാറുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും ഫോറം നിമിത്തമായി. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളും അവിടുത്തെ സമാധാന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും അവതരിപ്പിക്കപ്പെട്ടു. മനുഷ്യ വിഭവ ശേഷിക്ക് വലിയ പരിഗണന നല്‍കേണ്ടതുണ്ടെന്നും മേഖലക്ക് കരുത്ത് പകരുന്ന തരത്തിലുള്ള ഹ്യൂമണ്‍ കാപിറ്റല്‍ സാധ്യമാണെന്നും പഠന റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഫലസ്തീനികള്‍ക്ക് അവരുടെ കാഴ്​ചപ്പാടനുസരിച്ചുളള പ്രത്യേക അവസരങ്ങള്‍ നല്‍കേണ്ടതുണ്ടെന്ന് അമേരിക്കന്‍ ട്രഷറി മന്ത്രി സ്​റ്റീഫന്‍ മന്യൂഷീന്‍ അഭിപ്രായപ്പെട്ടു.

മിഡിലീസ്​റ്റ്​ മേഖലയിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഇത്തരം ശില്‍പശാലകള്‍ക്ക് കാര്യമായ പങ്ക് വഹിക്കാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈനും യു.എസും തമ്മിലുള്ള പ്രത്യേക ബന്ധവും അടുപ്പവും ഈ ശില്‍പശാലയെ വിജയത്തിലത്തെിച്ചതായി ബഹ്റൈന്‍ ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫ അഭിപ്രായപ്പെട്ടു. മേഖലയിലെ സാമ്പത്തിക, ഹ്യൂമണ്‍ റിസോഴ്സ് മേഖലകളിലെ വളര്‍ച്ചക്ക് അനുപേക്ഷണീയമായ പല കാര്യങ്ങളും മനസ്സിലാക്കാന്‍ ശില്‍പശാല ഉപകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT