????????????? ???????? ???? ??? ????? ?? ???? ???????????????????? ???????? ??????????? ????????? ??????? ?????? ??????????????????? ???????????? ??????????????

മേഖലയിലെ പുരോഗതിക്ക് സഹകരണം അനിവാര്യം –പ്രധാനമന്ത്രി

മനാമ: മേഖലയിലെ പുരോഗതിക്ക് പരസ്പര സഹകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല് ‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൗര പ്രമുഖരെയും രാജ കുടുംബാംഗങ്ങളെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ ്ദേഹം. എല്ലാ രാജ്യങ്ങളും അവരവരുടെ സമാധാനത്തിനും ജനതയുടെ സുഭിക്ഷതക്കും പ്രാമുഖ്യം നല്‍കേണ്ടതുണ്ട്. സമാധാനത്തിലൂടെ മാത്രമേ പുരോഗതിയും വളര്‍ച്ചയും നേടാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവി ശോഭനമാക്കുന്നതിന് ഐക്യവും സഹകരണവും ശക്തി പകരേണ്ടതുണ്ട്. യു.എ.ഇയുടെ ഏഴ് എമിറേറ്റുകളുടെ പരസ്പര സഹകരണവും ഐക്യവും ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ശൈഖ് സായിദ് ആല്‍ നഹ്​യാ​​െൻറ ഭരണ മികവി​​െൻറയും ഭാവിയെക്കുറിച്ച ചിന്തയുടെയും ഫലമായിരുന്നു ഈ ഏകീകരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബഹ്റൈന്‍ സന്ദര്‍ശിക്കുന്ന കുവൈത്തീ എഴുത്തുകാരനും കുവൈത്തില്‍ നിന്നിറങ്ങുന്ന അല്‍ ഖലീജ് പത്രാധിപരുമായ അഹ്​മദ് ഇസ്മാഈല്‍ അല്‍ ബഹ്ബഹാനിയെയും അദ്ദേഹം സ്വീകരിച്ചു. കുവൈത്തുമായി ബഹ്റൈനുള്ള ആഴത്തിലുള്ള ബന്ധവും അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു. പരമ്പരാഗതമായി തലമുറകളായി നീണ്ടു കിടക്കുന്ന ഈ ബന്ധത്തിന് ഒരിക്കലും ഇടിവ് സംഭവിക്കാതിരിക്കാനുള്ള ജാഗ്രത സുപ്രധാനമാണെന്നും അദ്ദേഹം ഉണര്‍ത്തി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT