മനാമ: സാഹോദര്യത്തിെൻറയും സൗഹാർദ്ദത്തിെൻറയും സംഗമമായി ബഹ്റൈൻ കേരളീയ സമാജം ഒരുക്കിയ സമൂഹ നോമ്പുതുറ. ഇന്നലെ വൈകുന്നേരം 5.45 മുതൽ ആരംഭിച്ച ചടങ്ങിൽ സമൂഹത്തിെൻറ നാനാതുറയിലുള്ളവർ പെങ്കടുത്തു. സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള ആമുഖഭാഷണം നടത്തി. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ അലോക്കുമാർ സിൻഹ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ റമദാൻ സന്ദേശം നൽകി.
അൽ നൂർ ഇൻറർനാഷണൽ സ്കൂൾ ചെയർമാൻ അലി കെ ഹസൻ മുഖ്യാതിഥിയായിരുന്നു. അൽനൂർ ഇൻറർനാഷണൽ സ്കൂൾ ഡയറക്ടർ മുഹമ്മദ് മഷൂൽ,സമാജം ജനറൽ സെക്രട്ടറി എം.പി.രഘു, കെ.സി.എ പ്രസിഡൻറ് സേവിമാത്തുണ്ണി, എബ്രഹാംജോൺ, കെ.ടി.സലീം, ലത്തീഫ് ആയഞ്ചേരി, അസീൽ അബ്ദുൽറഹ്മാൻ,റഫീക്ക് അബ്ദുല്ല, ഹരീഷ് മേനോൻ, മനോഹരൻ പാവറട്ടി, പി.എൻ. മോഹൻരാജ്, എസ്.എൻ.സി.എസ് ചെയർമാൻ ഗോവിന്ദൻ, ജി.എസ്.എസ് ചെയർമാൻ ചന്ദ്രബോസ്, ബി.എഫ്.സി ജനറൽ മാനേജർ പാൻസിലി വർക്കി, ഗൾഫ് മാധ്യമം റസിഡൻറ് മാനേജർ അബ്ദുൽ ജലീൽ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, പ്രതിഭ ഭാരവാഹി മഹേഷ്, ഒ.െഎ.സി.സി ഭാരവാഹികളായ രാജു കല്ലുംപുറം, ബിനു കുന്നന്താനം, സബർമതി പ്രസിഡൻറ് സാം ശാമുവൽ അടൂർ, കെ.എം.സി.സി ഭാരവാഹികളായ ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, സലാം മമ്പാട്ടുമുല, തുടങ്ങിയ വിവിധ മേഖലകളിലെ സാമൂഹിക, സാംസ്ക്കാരിക നേതാക്കൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.