?????? ?????????

അന്ന്​ നോമ്പുതുറന്നശേഷം രാഷ്​ട്രീയം പറഞ്ഞിരുന്നു

ഹാരീസ്​ മാസ്​റ്ററുടെ വീട്ടിൽ നോമ്പുതുറക്കാനായി ചെല്ലുമ്പോൾ എന്നെ പോലുള്ള ഭൗതികവാദികൾ, ഇതര മത വിശ്വാസികൾ എല ്ലാരുമുണ്ടാകും
ഏതാണ്ട് തൊണ്ണൂറുകൾ തൊട്ട് കൊടുങ്ങല്ലൂർ പട്ടണത്തി​​െൻറ തീരദേശ ഗ്രാമമായ അഴീക്കോട് പ്രദേശത് തെ ഗ്രാമീണ വായനശാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാംസ്കാരിക യുവജന സംഘടനയുടെ ഭാരവാഹിയായിരുന്നു ഞാൻ. മുസ്​ ലീം ഭൂരിപക്ഷ പ്രദേശമായ ഞങ്ങളുടെ ഇടത്തിൽ റംസാൻ മാസത്തിലെ ഇഫ്താർ പാർട്ടികൾ സജീവമായിരുന്നു ഞാനും.ഇന്ത്യയിലെ ആദ്യത്തെ മുസ്​ലീം ദേവാലയമായ ചേരമാൻ ജുമാ മസ്ജിദിലെ ഭാരവാഹികൾ മുതൽ പ്രദേശത്തെ ഇതര മതസ്ഥർ ഭാരവാഹികൾ ആയിരുന്ന യുവജന സംഘടനകൾ വരെ സമൂഹ നോമ്പുതുറ സൽക്കാരങ്ങൾ നടത്തിയിരുന്നു,

ഇത്തരം നോമ്പുതുറകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഞാനും എ​​െൻറ ചങ്ങാതിമാരും. മനുഷ്യാവകാശ പ്രവർത്തകൻ സിറാജുദ്ദീൻ ചിറക്കൽ, കവിയും അദ്ധ്യാപകനുമായ ഹാരീസ് മാസ്റ്റർ, നാടക പ്രവർത്തകൻ ഇസ്മായിൽ അഴീക്കോട്, ദളിത് ആക്റ്റിവിസ്റ്റ് പി.വി.സജീവ് കുമാർ, തുടങ്ങി നീണ്ട നിര ഉണ്ടാകും അതുകൊണ്ടു തന്നെ റംസാൻ മാസത്തിലെ ഇത്തരം ഇഫ്ത്താർ പാർട്ടികൾ ബഹുസ്വരതയുടേയും സഹോദര്യത്തി​​െൻറയും സ്നേഹസംഗമങ്ങളായി മാറിയിരുന്നു. തികഞ്ഞവിശ്വാസിയായ ഹാരീസ് മാസ്റ്ററുടെ വീട്ടിൽ ഏതാണ്ട് മിക്ക ആഴ്​ചകളിലും നോമ്പുതുറ സൽക്കാരങ്ങൾ ഉണ്ടാകും. ഞാൻ കുടുബ സമേതമാണ് അദ്ദേഹത്തി​​െൻറ വീട്ടിൽ നോമ്പുതുറക്കായി പോകാറ്.

അവിടെ ചെല്ലുമ്പോൾ ഉള്ള കാഴ്ചകൾ രസകരമാണ്. മിക്കവരും എന്നെ പോലെയുള്ള ഭൗതികവാദികൾ, ഇതര മത വിശ്വാസികൾ, സാംസ്കാരിക, മനുഷ്യാവകാശ പ്രവർത്തകർ. അതുകൊണ്ടു തന്നെ അവിടെ ഭക്ഷണത്തേക്കാൾ പ്രധാന്യം സമകാലീന രാഷ്ട്രീയ-സാംസ്കാരിക ചർച്ചകൾ ആയിരുന്നു. ചർച്ചകളുടെ ഇടവേളകളിൽ അദ്ദേഹത്തി​​െൻറ നിസ്കാരവും മറ്റും നടക്കും. പലപ്പോഴും ഏറെ വൈകിയാണ് അദ്ദേഹത്തി​​െൻറ വീട്ടിൽ നിന്ന് മടങ്ങാറ്. ഹാരീസ് മാസ്റ്ററുടെ വീട്ടിലെ നോമ്പുതുറ സൽക്കാരത്തിൽ ഭൗതീകവാദികളെയും മത വിശ്വാസികളേയും യുക്തിവാദികളേയും ഒരേ കുടക്കീഴിൽ കൊണ്ടുവന്ന് വിശ്വമാനവീകതയുടെയും സാഹോദരത്തി​​െൻറയും സംഗമ ഭൂമികളാകുന്ന വേറിട്ട അനുഭവങ്ങൾ എനിക്ക് സമ്മാനിച്ചത്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.