??? ?????????? ????????????????

പൊതു ബജറ്റിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി

മനാമ: രാജ്യത്തി​​െൻറ 2019-^2020 വര്‍ഷത്തേക്കുള്ള പൊതു ബജറ്റിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. ശൂറ കൗണ്‍സില്‍ അധ്യ ക്ഷന്‍ അലി ബിന്‍ സാലിഹ് അസ്സാലിഹി​​െൻറ നേതൃത്വത്തില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബജറ്റ് അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു. കൂടാതെ നാല് പുതിയ നിയമങ്ങള്‍ക്കും അംഗീകാരം നല്‍കി. രാജ്യത്തി​​െൻറ സാമൂഹികാന്തരീക്ഷം സമാധാനപരമായി നിലനിര്‍ത്തുന്നതിനും കുഴപ്പങ്ങളില്‍ നിന്നും അരക്ഷിതാവസ്ഥയില്‍ നിന്നും സമൂഹത്തെ മുക്തമാക്കുന്നതിനും ഉതകുന്ന ഏറെ പ്രധാനപ്പെട്ട നിയമത്തിനാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.

രാജ്യത്തി​​െൻറ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളെ ശക്തമായി നിരാകരിക്കുന്നതായി ശൂറ കൗണ്‍സില്‍ വ്യക്തമാക്കി. പണ്ഡിതരും മത നേതാക്കളൂം രാജ്യത്തി​​െൻറ ഐക്യത്തിനും ഒത്തൊരുമക്കുമായി നിലകൊള്ളുകയും വെല്ലുവിളികളെ നേരിടാന്‍ ഒന്നിച്ച് നില്‍ക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ശൂറാ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.