ഹമദ് രാജാവ് ഈജിപ്ത് സന്ദര്‍ശനത്തിന്

മനാമ: ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ കഴിഞ്ഞ ദിവസം ഈജിപ്ത് സന്ദര്‍ശനത്തിന് പുറപ്പെട്ടു. കഴിഞ ്ഞ ദിവസം ബ്രിട്ടണ്‍ സന്ദര്‍ശനം അവസാനിപ്പിച്ചതിന് ശേഷമായിരുന്നു അദ്ദേഹം ഈജിപ്തിലേക്ക് പുറപ്പെട്ടത്. പ്രസിഡന ്‍റ് അബ്​ദുല്‍ ഫത്താഹ് അല്‍ സീസിയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തുകയും ഇരു രാഷ്്​ട്രങ്ങളും തമ്മിലുള്ള ബന്ധ ം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും.

അറബ് മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളും അവയില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകളും ചര്‍ച്ച ചെയ്യും. കൈറോ എയര്‍പോര്‍ട്ടിലത്തെിയ ഹമദ് രാജാവിനെ പ്രസിഡൻറ്​ അബ്ദുല്‍ ഫത്താഹ് അസല്‍ സീസി, ഈജിപ്തിലെ ബഹ്റൈന്‍ അംബാസഡര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഈജിപ്ത് സന്ദര്‍ശനം ഏറെ സന്തോഷവും ആഹ്ലാദവും നിറക്കുന്ന ഒന്നാണെന്ന് ഹമദ് രാജാവ് എയര്‍പോര്‍ട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്താനും സഹകരണം വ്യാപിപ്പിക്കാനും സന്ദര്‍ശനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഹമദ് രാജാവിന്‍െറ ഈജിപ്ത് സന്ദര്‍ശനത്തില്‍ ഏറെ സന്തോഷമുള്ളതായി സീസി വ്യക്തമാക്കി. ബഹ്റൈനുമായി കാലങ്ങളായുള്ള ബന്ധവും സൗഹൃദവും ഇത്തരം സന്ദര്‍ശനങ്ങളിലൂടെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.