?????????? ???????? ???????????? ??????????? ???????????

രാജ്യം റമദാ​ൻ പുണ്യദിനങ്ങളിലേക്ക്​

മനാമ: പുണ്യദിനങ്ങളുടെ മാസത്തിന്​ ഇന്ന്​ തുടക്കമാകു​േമ്പാൾ രാജ്യത്തെ വിശ്വാസി സമൂഹം ആത്​മീയതയുടെ ആനന്ദത്തി ലാണ്​. വ്രതം നോൽക്കാനും മനസും ശരീരവും അർഥവത്തായ ചൈതന്യം ഏറ്റുവാങ്ങാനുമുള്ള സന്ദർഭത്തെ എല്ലാവരും ഭക്തിയോടെ എതിരേൽക്കുകയാണ്​. ഇന്നലെ റമദാ​​െൻറ വരവ്​ അറിയിച്ചുക്കൊണ്ടുള്ള പാരമ്പര്യമായ പീരങ്കിവെടി വൈകിട്ട്​ ഏഴിന്​ രാജ്യത്തെ മൂന്ന്​ സ്ഥലങ്ങളിൽ ഉയർന്നിരുന്നു. ബഹ്​റൈൻ ബേയുടെ അടുത്തുള്ള അവന്യൂവി​​െൻറ അടുത്ത്​, അറാദ്​, റിഫ കോട്ടകൾ എന്നിവിടങ്ങളിലാണ്​ പീരങ്കിവെടി ഉയർന്നത്​. എട്ടുതവണ വീതമായിരുന്നു വെടിയുയർന്നത്​. ഇന്ന്​ മുതൽ പ്രഭാത വാങ്ക്​ തുടങ്ങുന്നതിന്​ മുമ്പായും നോമ്പ്​ തുറക്കുന്ന സമയം അറിയിച്ചും ഒാരോ തവണ പീരങ്കി വെടി മുഴങ്ങും.

റമദാൻ മാസത്തി​​െൻറ ആരംഭമായതോടെ ​നഗരങ്ങളും പാതകളും തിരക്കിലാകും എന്നതിനാൽ ​ഗതാഗത അധികൃതർ ഏറെ ശ്രദ്ധയോടെ രംഗത്തുണ്ട്​. നോമ്പ്​ തുറക്കുന്ന സമയത്ത്​ റോഡുകളിൽ ഉണ്ടാകുന്ന തിരക്ക്​ കണക്കിലെടുത്ത്​ നേരത്തെ മസ്​ജിദുകളിലും നോമ്പ്​ തുറക്കൽ സ്ഥലങ്ങളിലും എത്തിച്ചേരുന്നത്​ നല്ലതായിരിക്കുമെന്നും നിർദേശങ്ങളുണ്ട്​. റമദാൻ നോമ്പ്​ തലേന്നായ ഇന്നലെ രാജ്യത്ത്​ ഷോപ്പുകളിലും സൂഖുകളിലും തിരക്ക്​ അനുഭവപ്പെട്ടു. ​​രാത്രി വൈകിയും സാധനങ്ങൾ വാങ്ങാൻ കുടുംബങ്ങൾക്കൊപ്പം സ്വദേശികളും വിദേശികളും എത്തുന്നതും കാണാമായിരുന്നു. രാജ്യത്തെ പ്രധാന മസ്​ജിദുകൾക്ക്​ മുന്നിൽ നോമ്പ്​ തുറക്കായി പ്രത്യേകം ട​െൻറുകളും ഒരുങ്ങിയിട്ടുണ്ട്​. പ്രവാസി തൊഴിലാളികൾക്കായി നോമ്പ്​ തുറക്കാനുള്ള പ്രത്യേക സംവിധാനങ്ങൾ വിവിധ സ്ഥലങ്ങളിൽ ഏർ​െപ്പടുത്തിയിട്ടുണ്ട്​. വാഹനയാത്രികർക്കായി നോമ്പ്​ തുറക്കാനുള്ള സജ്ജീകരണങ്ങളും അധികൃതർ ഏർപ്പെടുത്തുന്നുണ്ട്​.

റമദാൻ കാലത്ത്​ ഭക്ഷ്യസാധനങ്ങൾക്ക്​ വില കൂടാതിരിക്കാനുള്ള നടപടികൾ ഗവൺമ​െൻറ്​ സ്വീകരിച്ചിട്ടുണ്ട്​. സുന്നീ-ജഅ്ഫരീ ഒൗഖാഫുകളുടെ സഹകരണത്തോടെ ഉത്തര മേഖല മുനിസിപ്പല്‍ കൗണ്‍സില്‍ റമദാനിൽ പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്​. സുസ്ഥിരത, സമൂഹിക പങ്കാളിത്തം, പരിസ്ഥിതി സംരക്ഷണം, മാലിന്യ അളവ് കുറക്കല്‍, പരിസര ശുചീകരണം തുടങ്ങി വിവിധ കാര്യങ്ങളാണ് ഇത് വഴി ലക്ഷ്യമിടുന്നത്. മതപരമായ അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും മന്ത്രാലയം ഊന്നല്‍ നല്‍കുന്നുണ്ട്. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, ക്ലീനിങ് കമ്പനിയായ ഒര്‍ബയിസറുമായി സഹകരിച്ച് വിവിധ പ്രദേശങ്ങളില്‍ പരിസ്ഥിതി സംരക്ഷണ കാമ്പയിന്‍ നടത്തും. റമദാനില്‍ പ്രത്യേക പരിപാടികളുമായി ബഹ്റൈന്‍ ടി.വി ശ്രദ്ധയാകര്‍ഷിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിലെ ടെലിവിഷന്‍ ആന്‍റ് റേഡിയോ കാര്യ അസി. അണ്ടര്‍ സെക്രട്ടറി അബ്ദുല്ല ഖാലിദ് അദ്ദൂസരി അടുത്തിടെ അറിയിച്ചിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.