മനാമ: വില്യം ഷേക്സ്പീയർക്ക് സ്മരണാഞ്ജലി അർപ്പിച്ച് ഇന്ത്യൻ സ്‌കൂൾ ഇംഗ്ലീഷ് ദിനാഘോഷം നടത്തി. ആഘോഷത്തി െൻറ ഭാഗമായി നാല് മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾക്കായുള്ള മത്സര പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.
ഇന ്ത്യൻ സ്‌കൂൾ ഇംഗ്ലീഷ് വകുപ്പിെൻറ ആഭിമുഖ്യത്തിലാണ് പരിപാടികൾ ഒരുക്കിയത് . സ്‌കൂൾ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ് , വി അജയകൃഷ്ണൻ എന്നിവർ ദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി, വൈസ് പ്രിൻസിപ്പൽ -സീനിയർ വിഭാഗം ആനന്ദ് നായർ എന്നിവർ സന്നിഹിതരായിരുന്നു.
ഇംഗ്ലീഷ് വകുപ്പ് മേധാവി കാരലൈൻ സാൽദൻ സ്വാഗതം പറഞ്ഞു. അജയകൃഷ്ണൻ, ലീജി കുറുവച്ചൻ എന്നിവർ സംസാരിച്ചു. നന്ദിത ദിലീപ് വില്യം ഷേക്സ്പിയറുടെ ജൂലിയസ് സീസർ നാടകത്തിലെ ഒരു രംഗം അവതരിപ്പിച്ചു. വിഘ്‌നേശ്വരി നടരാജൻ എ.പി.ജെ അബ്ദുൾ കലാമിനെകുറിച്ച് സംസാരിച്ചു . വിവിധ മത്സരങ്ങളിൽ സഫാ ഷാഹുൽ ഹമീദ് , മരിയ ട്രേസ സിബി, കെസിയ ഷാരോൺ , അഭിജയ് രാജേഷ് , അനന്യ കുന്നത്തുപറമ്പിൽ ശരീബ് കുമാർ , രുദ്ര രൂപേഷ് അയ്യർ, ദേവ് കൃഷ്ണ രാജേന്ദ്ര കുമാർ ,ജൊവാൻ എലിസ ജയിംസ് , ആൻഡ്രീയ റിച്ചാർഡ് ജോർജ് , അഞ്ജലി രാജ് ധന്യ എന്നിവർ ജേതാക്കളായി . ദിൽന സി, സുമി മേരി ജോർജ്, രജനി മേനോൻ എന്നിവർ ആഘോഷ പരിപാടികൾ ഏകോപിച്ചു. ശ്രീസദൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.