???????? ??????? ??? ????????? ?????????? ???????? ???????????? ??????????????

ഭക്ഷ്യ വസ്​തുക്കള്‍ക്ക് റമദാനില്‍ വില വര്‍ധന ഒഴിവാക്കാൻ കരാർ ഒപ്പിട്ടു

ഇതുമായി ബന്ധപ്പെട്ട് ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് തയാറാക്കിയ കരാറില്‍ വ്യാപാരികള്‍ ഒപ്പുവെച്ചു
മനാമ: ഭ ക്ഷ്യ വസ്തുക്കള്‍ക്ക് റമദാനില്‍ വില വര്‍ധിപ്പിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് 12 ഓളം പ്രമുഖ വ്യാപാരികള്‍ രംഗത് ത്. ഇതുമായി ബന്ധപ്പെട്ട് ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് തയാറാക്കിയ കരാറില്‍ വ്യാപാരികള്‍ ഒപ്പുവെച്ചു. ചേംബര്‍ ഓഫ് കൊമേഴ്​സ്​ ചീഫ് എക്സിക്യൂട്ടീവ് ശാകിര്‍ ഇബ്രാഹിം അശ്ശത്​ർ‍, ഭക്ഷ്യ വിഭവ കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് അമീന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വ്യാപാരികളുമായുള്ള കൂടിക്കാഴ്​ച.

കഴിഞ്ഞ വര്‍ഷങ്ങളില്‍ വ്യാപാരികള്‍ നല്‍കിയ സഹകരണത്തിന് അശ്ശത്​ർ നന്ദി അറിയിക്കുകയും ഈ റമദാനിലും ഇത്തരമൊരു കരാറില്‍ ഒപ്പുവെക്കാന്‍ മുന്നോട്ടു വന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്​തു. റമദാനില്‍ ഭക്ഷ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ശ്രമിക്കും. ഭക്ഷ്യ സാധനങ്ങള്‍ തീര്‍ന്നു പോകുമെന്ന പേടിയില്‍ ഉപഭോക്താക്കള്‍ അധിക സാധനം വാങ്ങി വെക്കേണ്ടതില്ലെന്നും അശ്ശത്ര്‍ പറഞ്ഞു. മാര്‍ക്കറ്റില്‍ ആവശ്യമുള്ളത്ര സ്​റ്റോക്കുകള്‍ ഉറപ്പുവരുത്തുകയും മിതമായ നിരക്കില്‍ അവ ലഭ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.