ഇരയെ തട്ടിക്കൊണ്ടുപോവാൻ മലയാളി പലിശസംഘത്തിൻെറ ശ്രമം

മനാമ: ഒരു മാസത്തെ പലിശ മുടങ്ങിയതിന്​ മലയാളിയായ ഇരയെ കാറിൽ കയറ്റിതട്ടിക്കൊണ്ടുപോകാൻ ശ്രമം. കഴിഞ്ഞ ദിവസം റിഫയ ിലായിരുന്നു സംഭവം. ഈസ്റ്റ് റിഫയിലെ താമസക്കാരൻ മൂന്നു വർഷങ്ങൾക്ക് മുമ്പാണ് ഒരു മലയാളിയിൽ നിന്നും 550 ദിനാർ പലിശക ്ക് വാങ്ങിയതത്രെ. നാട്ടിലെയും ഇവിടത്തെയും എ .ടി.എം. കാർഡുകളും അതി​​െൻറ പാസ്‌വേഡുകളും ഈടായി നൽകിയിരുന്നു. എല്ലാ മാസവും ശമ്പളത്തിൽ നിന്നും പലിശ ഇനത്തിൽ 49.500 ദീനാർ പലിശക്കാരൻ എടുക്കുകയും ബാക്കി ഇരക്ക് നൽകുകയും ആണ് ചെയ്​തുവന് നിരുന്നത്. ഒന്നര വർഷം മുൻപ് 300 ദീനാർ മുതൽ ഇനത്തിൽ തിരിച്ചു നൽകിയിരുന്നതായും പരാതിക്കാരൻ പറയുന്നു.

ആറു മാസങ ്ങൾക്ക് മുൻപ് വീണ്ടും ഇദ്ദേഹം 250 ദീനാർ കൂടി വാങ്ങുകയും ചെയ്തു. നിലവിൽ 500 ദീനാറി​​െൻറ മുതലിനുള്ള 45 ദീനാറാണ് മാസാന് തം പലിശ നൽകികൊണ്ടിരിക്കുന്നത്. ഇതിനിടയിൽ എ.ടി.എമ്മി​​െൻറ കാലാവധി കഴിഞ്ഞതിനാൽ അത് പുതുക്കാൻ വേണ്ടി പലിശക്കാരൻ മാർച്ചു മാസത്തിൽ തിരിച്ചു നൽകി. ഇത്​ തിരിച്ച്​ ലഭിക്കാത്തതും മാർച്ച്​ മാസത്തിൽ പലിശ മുടങ്ങിയതുമാണ്​ സംഘത്തെ പ്രകോപിച്ചതത്രെ. പ്രമേഹം, രക്തസമ്മർദം എന്നീ രോഗങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന ആളാണ്​ ഇര. ചികിത്​സയുടെ ഭാഗമായി അധിക ചെലവ്​ വന്നത്​ മൂലമാണ്​ പലിശ മുടങ്ങിയതെന്ന്​ ഇയ്യാൾ പറയുന്നു.

ഇൗ സംഭവത്തെക്കുറിച്ച്​ അന്വേഷിക്കാൻ സമിതിയുടെ പ്രവർത്തകർ പലിശക്കാരനെ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും ഇയാൾ സംസാരിക്കാൻ തയ്യാറായില്ലെന്ന്​ എന്ന് സമിതി പ്രവർത്തകർ അറിയിച്ചു. ഇടക്കാലത്ത് നിശബ്​ദരായിരുന്ന റിഫയിലെ പലിശക്കാർ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ചേർന്ന് പലിശവിരുദ്ധ സമിതി എക്സിക്റ്റീവ് കമ്മിറ്റി വിലയിരുത്തി. പലിശക്കാർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. നാസർ മഞ്ചേരി, രാജൻ പയ്യോളി, ഷാജിത്ത്, ഷിബു പത്തനംതിട്ട, നിസാർ കൊല്ലം, ദിജേഷ് തുടങ്ങിയവർ സംസാരിച്ചു.

എട്ട്​ മാസങ്ങൾക്ക്​ മുമ്പ്​​ സമാനസംഭവം: അന്ന്​ കേസ്​ പിൻവലിക്കാൻ കാല്​ പിടിച്ചു
മനാമ: പലിശമാഫിയ ഇരയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പരാതി ഉയരു​േമ്പാൾ, ആറ്​ മാസം മുമ്പ്​ നടന്ന സമാന സംഭവം മലയാളികളുടെ ഒാർമയിലെത്തുന്നു. 2018 നവംബർ 24 നാണ്​ പലിശമാഫിയ ഇരയെ ബന്ദിയാക്കി മർദിച്ച സംഭവമുണ്ടായത്​. ആ സംഭവത്തിൽ സാമൂഹിക പ്രവർത്തകരും ബന്ദികളാക്കപ്പെട്ടിരുന്നു. ഇൗ സംഭവം വിവാദമാകുകയും ഇര രേഖാമൂലം പോലീസിൽ പരാതി നൽകുകയും ചെയ്​ത​േപ്പാൾ പ്രതികളെ ആ പിറ്റെദിവസം തന്നെ അറസ്​റ്റ്​ ചെയ്​തു. ഇവർ ഏതാണ്ട്​ 10 ദിവസ​േത്താളം ജയിലിൽ കഴിയുകയും തുടർന്ന്​ സാമൂഹിക പ്രവർത്തകരുടെയും ഇരയുടെയും കാൽ പിടിച്ച്​ കേസ്​ പിൻവലിപ്പിക്കുകയായിരുന്നു.

അന്നുണ്ടായ പ്രശ്​നങ്ങളും പ്രതികളായ പലിശക്കാർ കേസിൽപ്പെട്ടതും അതിനെ തുടർന്നുള്ള ജയിൽവാസവും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. പരാതികളും കേസും ഉണ്ടാകു​േമ്പാൾ മാളങ്ങളിലേക്ക്​ ഉൾവലിയുകയും എന്നാൽ മാസങ്ങൾ കഴിയു​േമ്പാൾ വീണ്ടും ഇരകളെ ലക്ഷ്യമിട്ട്​ കെണികൾ ഒരുക്കുകയും ചെയ്യുകയാണ്​ മലയാളികളായ പലിശക്കാരുടെ ​ രീതി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും പലിശ പോലുള്ള അധാർമിക ഇടപാടുകൾക്കും എതിരെ കർശന നിലപാടാണ്​ ബഹ്​റൈൻ ഗവൺമ​െൻറ്​ സ്വീകരിക്കുന്നത്​. എന്നാൽ മലയാളി പ്രവാസികളായ ഒരു സംഘം രഹസ്യമായി നിരവധി മലയാളികൾക്ക്​ പണം പലിശക്ക്​ വ്യാജ രേഖകളിൽ ഒപ്പീടിച്ചും ചെക്കുകൾ പണയം വാങ്ങിയും പണം കൊള്ളപലിശക്ക്​ കടം കൊടുക്കുന്നു.

മാസം തോറും പലിശ നൽകിയില്ലെങ്കിൽ പലതരത്തിലുള്ള ഭീഷണികളും ഉപദ്രവങ്ങളും ഉണ്ടാകുമെന്നതിനാൽ ഇരകൾ ഗഡുക്കൾ മുടക്കാറില്ല. വർഷങ്ങൾ കഴിഞ്ഞ്​ മുതലിനെക്കാൾ കൂടുതൽ പലിശ അടച്ചുതീർത്താലും ഇര ദയ പ്രതീക്ഷിക്കേണ്ട. എന്തെങ്കിലും കാരണവശാൽ ഗഡു മുടങ്ങുന്നവരെ ശാരീരികമായി ഉപദ്രവിക്കാൻ വരെ ഇക്കൂട്ടർ ശ്രമിക്കാറുണ്ട്​. സാമ്പത്തികമായി കടുത്ത പ്രയാസം നേരിടുന്നവർ, പെ​െട്ടന്ന്​ ആവശ്യങ്ങൾ ഉണ്ടാകുന്നവർ എന്നിവരാണ്​ പലിശക്കാരുടെ പിടിയിൽ പെടുന്നത്​. എന്നാൽ ഇക്കൂട്ടരുടെ കെണിയിൽപ്പെട്ടാൽ പിന്നീട്​ കടബാധ്യത ​പെരുകും എന്നതാണ്​ വാസ്​തവം.

ഇത്തരം കഥകൾ പറയുന്നവരാണ്​ പലിശ മാഫിയയുടെ പിടിയിൽപ്പെട്ട നൂറുകണക്കിന്​ പ്രവാസികൾ. പലിശ മുടങ്ങിയാൽ തങ്ങളുടെ കൈകളിലുള്ള രേഖകൾ തെളിവാക്കി വ്യാജകേസുകൾ നൽകുകയും ഇരക്കെതിരെ യാത്രാനിരോധം ഏർപ്പെടുത്താൻ ശ്രമിക്കുന്നതും പലിശ​മാഫിയയുടെ ക്രൂരതയാണ്​. ഇത്തരത്തിൽ ജീവിതം ഗതിമുട്ടി ആത്​മഹത്യ ചെയ്​ത നിരവധിപേരുമുണ്ട്​. പണം പലിശക്ക്​ നൽകി അദ്ധ്വാനിക്കാതെ മാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന മാഫിയയുടെ സ്വാധീനം വലുതാണ്​. ​ പൊതുസമൂഹത്തിൽ മാന്യതയുടെ മുഖംമൂടികൾ അണിഞ്ഞ ഇവരുടെ തനിനിറം മനസിലാക്കുന്നത്​ അനുഭവസ്ഥർ മാത്രമാണ്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.