?????? ???? ????? ?? ???? ???? ????????? ???????????????

ബഹ്റൈന്‍ പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമം ശ്ലാഘനീയം -ഹമദ് രാജാവ്

മനാമ: ബഹ്റൈന്‍ പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്കി.
അന്താരാഷ്​ട്ര ഫോള്‍ക് ആര്‍ട്ട് ഓര്‍ഗനൈസേഷന്‍ പ്രസിഡൻറ്​ അലി അബ്​ദുല്ല ഖലീഫ, ബഹ്റൈന്‍ യൂണിവേഴ്സിറ്റി പ്രസിഡൻറ്​ ഡോ. റിയാദ് യൂസുഫ് ഹംസ, യൂണിവേഴ്സിറ്റി ലിറ്റററി ക്രിറ്റിസിസം ആൻറ്​ സ്​റ്റാറ്റിക്സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. ദിയാഅ് അബ്​ദുല്ല അല്‍ കഅ്ബി എന്നിവരെ സഖീര്‍ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറബ് ദേശത്തെയും ബഹ്റൈന്‍ ഗ്രാമങ്ങളിലെയും നാട്ടുവര്‍ത്തമാനങ്ങളെ സംബന്ധിച്ചുള്ള സമാഹാരം അവര്‍ ഹമദ് രാജാവിന് കൈമാറി. ബഹ്റൈന്‍ യൂണിവേഴ്സിറ്റിയിലെ 100 വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളുടെയും സഹായത്തോടെ കഴിഞ്ഞ 10 വര്‍ഷമായി അദ്ദേഹം നടത്തിയ ഗവേഷണ,നിരീക്ഷണങ്ങളുടെ ഫലമാണിത്. ബഹ്റൈന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇൻറര്‍നാഷണല്‍ ഫോള്‍ക് ആര്‍ട്ട്​ ഒാർഗ​ൈനസേഷ​​െൻറ സാമ്പത്തിക സഹായത്തോടെയാണ് ഇത് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു അമൂല്യ കലാ^സാംസ്കാരിക സംഭാവനക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതിന് അദ്ദേഹം ഇൻറര്‍നാഷണല്‍ ഫോള്‍ക് ആര്‍ക്ക് ഓര്‍ഗനൈസേഷന്‍, ബഹ്റൈന്‍ യൂണിവേഴ്സിറ്റി എന്നിവര്‍ക്ക് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

ബഹ്റൈ​​െൻറ തനത് സംസ്കാരവും പാരമ്പര്യവും കലാ രൂപങ്ങളും അടുത്തറിയാനും വരും തലമുറക്ക് പകര്‍ന്ന് കൊടുക്കാനും ഇത് സഹായകയമാവുമെന്നും അദ്ദേഹം വിലയിരുത്തി. ഇത്തരം ഗവേഷണ പഠനങ്ങള്‍ക്ക് സഹായം നല്‍കാന്‍ മുന്നോട്ടു വന്ന സ്ഥാപനങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. വിവിധ വൈജ്ഞാനിക മേഖലകളില്‍ ബഹ്റൈന്‍ യൂണിവേഴ്സിറ്റി അര്‍പ്പിച്ചു കൊണ്ടിരിക്കുന്ന പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തിന് സേവനം ചെയ്യാന്‍ കരുത്തരായ വൈജ്ഞാനിക പിന്‍ബലമുള്ളവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ ബഹ്റൈന്‍ യൂണിവേഴ്സിറ്റിക്ക് സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.