??? ????? ?????? ???? ???????? ???????? ????????????? ???????????? ????????????????

‘ബഹ്റൈന് യു.എ.ഇ നല്‍കുന്ന പിന്തുണ വിലമതിക്കാവാത്തത്’

മനാമ: ബഹ്റൈന് യു.എ.ഇ നല്‍കിക്കൊണ്ടിരിക്കുന്ന കലവറയില്ലാത്ത പിന്തുണ വിലമതിക്കാനാവത്തതാണെന്ന് ചാരിറ്റി, യുവജ ന കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവി​​െൻറ പ്രതിനിധിയും റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ചെയര്‍മാനുമായ ശൈഖ് നാസ ിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച എട്ടാമത് സമൂഹ വിവാഹച്ചടങ്ങില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ യുവാക്കളുടെ ആഗ്രഹങ്ങള്‍ക്ക് അനുഗുണമായും അവരുടെ ക്ഷേമം മുന്‍നിര്‍ത്തിയും ഹമദ് രാജാവ് സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകള്‍ക്ക് അദ്ദേഹം പിന്തുണ അറിയിച്ചു. ബഹ്റൈന്‍ യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച സമൂഹ വിവാഹത്തില്‍ 1000 യുവതീ^യുവാക്കളാണ് ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

ചടങ്ങില്‍ ബഹ്റൈനിലെ യു.എ.ഇ അംബാസഡര്‍ ശൈഖ് സുല്‍താന്‍ ബിന്‍ ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്​യാന്‍, ദക്ഷിണ മേഖല ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ, റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. മുസ്തഫ അസ്സയ്യിദ്, ഖലീഫ ബിന്‍ സായിദ് ചാരിറ്റി ഫൗണ്ടേഷന്‍ ഡയറകട്ര്‍ മുഹമ്മദ് ഖൂരി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍െറ മേല്‍നോട്ടത്തിലായിരുന്നു ബഹ്റൈനിലെ ഏറ്റവും വലിയ സമൂഹ വിവാഹ പരിപാടി സംഘടിപ്പിച്ചത്്്. ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്​യാൻന്‍ ചാരിറ്റി ഫൗണ്ടേഷന്‍ ബഹ്റൈന്‍ യുവാക്കളുടെ ക്ഷേമത്തിനായി നല്‍കിയ പിന്തുണക്ക് ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.