????????????? ????????? ???????? ????????? ??????????????

അന്താരാഷ്​ട്ര സംരംഭകത്വ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

മനാമ: 11 ാമത് അന്താരാഷ്​ട്ര സംരംഭകത്വ സമ്മേളനത്തിന് ബഹ്റൈനില്‍ ഉജ്ജ്വല തുടക്കം. അന്താരാഷ്​ട്ര സംരംഭകത്വ നെറ്റ ്​വര്‍ക്ക് ‘തംകീന്‍’ തൊഴില്‍ ഫണ്ടുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചിച്ചിട്ടുള്ളത്. ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ വിവിധ അന്താരാഷ്​ട്ര വ്യക്തിത്വങ്ങളുടെ സാന്നിധ്യവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.

ഇൻറർനാഷണൽ എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന സമ്മേളനം വ്യവസായ-വാണിജ്യ-ടൂറിസം മന്ത്രി സായിദ് ബിന്‍ റാഷിദ് അസ്സയാനി ഉദ്ഘാടനം ചെയ്തു. അന്താരാഷ്​ട്ര തലത്തില്‍ നിന്നുള്ള നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് ബഹ്റൈന് സാധിച്ചതായി അദ്ദേഹം അവകാശപ്പെട്ടു.

സാമ്പത്തിക മേഖലക്ക് കരുത്ത് പകരുന്ന തരത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് തുടക്കമിടാന്‍ സാധിച്ചതും നേട്ടമാണ്. ചെറുകിട, ഇടത്തരം മേഖലകളിലുള്ളവര്‍ക്ക് പ്രോല്‍സാഹനം നല്‍കുന്നതിന് പദ്ധതികളാവിഷ്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തംകീന്‍ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ ഖലീഫ, ഖാലിദ് റുമൈഹി, സോനിയ ജനാഹി, ഹാല അഹ്​മദ് സുലൈമാന്‍ തുടങ്ങി പ്രമുഖര്‍ ഉദ്ഘാടന സെഷനില്‍ സദസ്സിനെ അഭിമുഖീകരിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT