???????? ???????????????????? ??.?.? ?????????????????? ???????? ???????????? ???? ???? ????? ?????? ???? ?? ?????? ????? ??? ??? ?? ???? ????????????????

ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള ബന്ധം ഒറ്റ രാജ്യം പോലെ -ഹമദ് രാജാവ്

മനാമ: ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള ബന്ധം ഒറ്റ രാജ്യം പോലെയാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വ്യക്തമാക്ക ി. കഴിഞ്ഞ ദിവസം ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ യു.എ.ഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്​യാനെ സഖീര്‍ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സന്ദര്‍ഭങ്ങളില്‍ ബഹ് റൈന് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്കും സഹായത്തിനും യു.എ.ഇയോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും ജനത ഒരൊറ്റ രാജ്യത്തിലെന്ന പോലെ സാഹോദര്യ ബന്ധം കാത്തുസൂക്ഷിക്കുന്നവരാണെന്നതും അഭിമാനകരമാണ്. ബഹ്റൈനും യു.എ.ഇയും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയില്‍ കടന്നു വന്നു. കിരീടവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ബഹ്റൈനിലെ യു.എ.ഇ അംബാസഡര്‍ ശൈഖ് സുല്‍താന്‍ ബിന്‍ ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, അബൂദബി സുരക്ഷാ വിഭാഗം മേധാവി മേജര്‍ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ തഹ്​നൂന്‍ ആല്‍ നഹ്​യാന്‍ എന്നിവരും സന്നിഹിതരായിരുന്നു.

യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും ഉപസൈനിക കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്​യാൻ എന്നിവര്‍ക്ക് അദ്ദേഹം ആശംസകള്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ആക്കം കൂട്ടാന്‍ ഇത്തരം സന്ദര്‍ശനങ്ങള്‍ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.