‘പ്രവാസികളെ ആവശ്യമുണ്ട്​; വെള്ളം കോരാനും വിറക്​ വെട്ടാനും’

ഒരു തെരഞ്ഞെടുപ്പ്​ കാലം കൂടി വരികയാണ്​. പ്രവാസ ലോകത്ത്​ അതി​​െൻറ പ്രകമ്പനം ഉയരുന്ന​ു. തങ്ങളുടെ രാഷ്​ട്രീയ ക ക്ഷികൾക്ക്​ വേണ്ടി സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുകയും അതിനൊപ്പം കഴിയുന്ന എല്ലാ സഹകരണങ്ങളും ചെയ്യാൻ ഒരുങ് ങി നിൽക്കുകയുമാണ്​ പ്രവാസികളായ പലരും. തെരഞ്ഞെടുപ്പ്​ അടുത്തപ്പോൾതന്നെ പല നേതാക്കളും ഗൾഫിലേക്ക്​ എത്തിയിരു ന്നു. സാമ്പത്തികം അഭ്യർഥിച്ചാണ്​ പലരും തങ്ങളുടെ അനുഭാവികളുടെ അരിക​ിലേക്ക്​ എത്തിയത്​. ഭരണ^പ്രതിപക്ഷ പാർട്ടി നേതാക്കളിൽ പലരുമെത്തി. പ്രവാസികൾ നിഷ്​കളങ്കരാണ്​. മറ്റുള്ളവരെ സഹായിക്കാൻ ഒാടിപ്പാഞ്ഞ്​ നടക്കുന്നവർ. മാത്രമല്ല തങ്ങളുടെ പ്രിയ നേതാക്കൻമാർ സഹായം തേടി എത്തിയാൽ മറ്റൊന്നും ആലോചിക്കില്ല.

എന്ത്​ സഹായം വേണമെങ്കിലും ചെയ്യും. നാടി​​െൻറ മുൻനിരയിൽ നിന്ന്​ നയിക്കേണ്ടവരാണ്​ നേതാക്കൾ . മാത്രമല്ല തങ്ങളുടെ രാഷ്​ട്രീയ കക്ഷികളുടെ പ്രിയ സാരഥികളാണ്​ അവർ . അതിനൊപ്പം എന്തുവന്നാലും തങ്ങളുടെ പാർട്ടിക്കാർ ജയിക്കണം. രക്തത്തിൽ കലർന്നുപോയ തങ്ങളുടെ രാഷ്​ട്രീയാനുഭാവവും അതിനൊരു കാരണമാണ്​. തെരഞ്ഞെടുപ്പിന്​ എങ്ങനെ എങ്കിലും ലീവ്​ സംഘടിപ്പിച്ച്​ നാട്ടിൽപ്പോയി വോട്ട്​ ചെയ്യുകയും വീട്ടുകാരെയും സുഹൃത്തുക്കളെ കൊണ്ടും തങ്ങളുടെ പാർട്ടി സ്ഥാനാർഥിക്ക്​ വോട്ട്​ ചെയ്യിപ്പിക്കുകയും എന്നതും പ്രവാസികളിൽ പലരുടെയും പതിവാണ്​. എന്നാൽ ഇത്രയും ആത്​മാർഥത കാട്ടുന്ന പ്രവാസി സമൂഹത്തിനോട്​ തെരഞ്ഞെടുപ്പ്​ കഴിഞ്ഞാൽ കേരളത്തിലെ ജനപ്രതിനിധികളുടെ നിലപാട്​ എന്താണ്​.

‘പാലം കടക്കുവോളം നാരായണ അത്​ കഴിഞ്ഞാൽ...’ഇതാണ്​ പ്രവാസിക്ക്​ കിട്ടുന്ന അനുഭവം. അടുത്തിടെ കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ അതി​​െൻറ ഇരയായ ഒരു ബഹ്​റൈൻ പ്രവാസിയുടെ സങ്കടം കേൾക്കേണ്ടി വന്നത്​ ഇൗ അവസരത്തിൽ ഒാർക്കുന്നു. വെള്ളം കയറി വീട്​ നശിച്ച പത്തനംതിട്ടക്കാരൻ പ്രവാസിയുടെ കുടുംബാംഗങ്ങൾക്ക്​ അധികൃതരുടെ ഭാഗത്തുനിന്ന​ും കടുത്ത അവഗണനയാണ്​ നേരിടേണ്ടി വന്നത്​. നഷ്​ടപരിഹാരം വേണമെങ്കിൽ പ്രവാസിയായ ഗൃഹനാഥ​​െൻറ ആധാർ കാർഡ്​ വേണം എന്നായിരുന്നു. പ്രവാസിയായതിനാൽ ആധാർ കാർഡ്​ എടുക്കാൻ കഴിഞ്ഞിട്ടില്ല എന്ന്​ പറഞ്ഞപ്പോൾ എങ്കിൽ നഷ്​ടപരിഹാരവുമില്ല എന്നായിരുന്നുവത്രെ പ്രാദേശിക ഭരണകൂടങ്ങളുടെ മറുപടി. പ്രളയത്തിൽ നാ​ശനഷ്​ടം സംഭവിച്ചവർക്ക്​ ഒരു കാരണവശാലും ചുവപ്പ്​ നാടകൾ ബുദ്ധിമുട്ട്​ ഉണ്ടാക്കില്ല എന്ന ഗവൺമ​െൻറ്​ നിലപാടിന്​ വിരുദ്ധമായായിരുന്നു ഇത്തരം പ്രതിസന്​ധി പ്രവാസിക്ക്​ ഉണ്ടായത്​.

പ്രവാസികൾക്ക്​ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരിക ഇതാദ്യമല്ല. പ്രവാസി ആണെന്ന്​ പറഞ്ഞാൽ ഒരു വില്ലേജ്​ ആഫീസിൽപ്പോലും ഇരിപ്പിടം കിട്ടാത്തവരാണ്​ പലരും. അതിനാൽ പ്രവാസികൾക്ക്​ നിങ്ങളുടെ മാനിഫെസ്​റ്റോയിൽ എന്തെങ്കിലും നാലക്ഷരം കുറിച്ചിട്ടു​േണ്ടാ എന്ന ചോദ്യമെങ്കിലും അനുഭാവികൾ തങ്ങളുടെ നേതാക്കളോടും പാർട്ടികളോടും ചോദിക്കേണ്ട സന്ദർഭം കൂടിയാണിത്​. ജോലി നഷ്​ടപ്പെട്ട്​ രോഗങ്ങളും സാമ്പത്തിക ബാധ്യതയുമായി നാട്ടിൽ വന്നിറങ്ങി ജീവിതം ചോദ്യചിഹ്​നമാകുന്ന പ്രവാസിക്കായി എന്തെങ്കിലും ഒരു പദ്ധതി, അല്ലെങ്കിൽ ഒരു ആശ്വാസ വാക്ക്​ എങ്കിലും നിങ്ങളുടെ കൈയിലുണ്ടോ എന്ന്​ ചോദിച്ച്​ നോക്കണം. ആ ചോദ്യം എങ്കിലും ചോദിക്കാൻ തയ്യാറായില്ലെങ്കിൽ പ്രവാസികളുടെമേൽ കവറപ്പശുക്കൾ എന്ന വിളിപ്പേര്​ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.