??????? ??????? ???? ????????? ????? ???? ???? ???? ?????????? ?????????? ??? ?????????? ??????????? ??????????????

ബഹ്റൈന്‍ സാമ്പത്തിക രംഗം വളര്‍ച്ചയുടെ പാതയില്‍ -മന്ത്രി

മനാമ: ബഹ്റൈന്‍ സാമ്പത്തിക രംഗം വളര്‍ച്ചയുടെ മേഖലയിലാണെന്ന് ധനകാര്യ മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീ ഫ വ്യക്തമാക്കി. അന്താരാഷ്ട്ര കമ്പനിയായ ‘മിഡ്വേ’ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫ്രാന്‍സോ പമീറിനെയും ബഹ്റൈനിലെ ഫ്രാന്‍സ് ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ റീം ജലാലിനെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അ്ദേദഹം. വരുമാന മേഖലയുടെ വൈവിധ്യ വല്‍ക്കരണം സാധ്യമാക്കാന്‍ സാധിച്ചതാണ് ഇതിന് സുപ്രധാന കാരണം. ബഹ്റൈനിലെ ഫ്രാന്‍സ് ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ റീം ജലാലിയും കൂടിക്കാഴ്ച്ചയില്‍ സന്നിഹിതനായിരുന്നു. ബഹ്റൈനും ഫ്രാന്‍സും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്യുകയും അവ വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ആരായുകയും ചെയ്തു. സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സഹകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ മന്ത്രി പ്രകടിപ്പിച്ചു. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്ന തരത്തിലുള്ള സാമ്പത്തിക വളര്‍ച്ച ബഹ്റൈന് കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.