മനാമ: ഒരുമയുടെ ആഘോഷവു മായി ‘ഗൾഫ് മാധ്യമം’ മാർച്ച് 15 ന് വൈകുന്നേരം മൂന്ന് മുതൽ അറാദ് പാർക്കിൽ സംഘടിപ്പിക്കുന്ന വാക്കത്തോണിൽ മു ഹറഖ് മുൻസിപ്പൽ കൗൺസിൽ ചെയർമാൻ ഗാസി അൽ മുർബാത്തി ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ കൗൺസിൽ അംഗം ബാസിം അബ്ദുല്ല അ ൽ മജ്ദമി പെങ്കടുക്കും. ഗൾഫ് മാധ്യമം ബഹ്റൈൻ എഡിഷൻ 20 വർഷങ്ങൾ പൂർത്തിയാക്കുന്നതിെൻറ ഭാഗമായി ഏപ്രിൽ 12 ന് സ ംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള മെഗാഷോ’യുടെ ഭാഗമായാണ് വാക്കത്തോൺ നടക്കുന്നത്.
അതിരുകളില്ലാത്ത മാനവികതയുടെ നേർക്കാഴ്ചയായാണ് ‘ഹാർമോണിയസ് കേരള’യും അനുബന്ധക്കാഴ്ചകളു ം സംഘടിപ്പിക്കുന്നത്. സൗഹൃദവും സാമൂഹിക ബോധവും ലക്ഷ്യമിടുന്ന വാക്കത്തോണിൽ ഇതിനകം നൂറുകണക്കിനാളുകളാണ് രജ ിസ്റ്റർ ചെയ്തിട്ടുള്ളത്. വിവിധ മലയാളി പ്രവാസി സംഘടനകളും വാക്കത്തോണിൽ പെങ്കടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈൻ കേരളീയ സമാജം വാക്കത്തോണിൽ സജീവമായി പെങ്കടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാംസ, കാൻസർകെയർ ഗ്രൂപ്പ്, വിശ്വകലാസമിതി, മുഹറഖ് മലയാളി അസോസിയേഷൻ, ഫ്രൻറ്സ് തുടങ്ങിയ സംഘടനകളും പെങ്കടുക്കുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്.
രജിസ്റ്റർ ചെയ്യാൻ ‘ഒരു ക്ലിക്ക്’ മതി
മനാമ: വാക്കത്തോണിൽ പെങ്കടുക്കാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തശേഷം പേര്, ഫോൺ നമ്പർ, ഇമെയിൽ വിലാസം എന്നിവ നൽകിയാൽ മതി.
തുടർന്ന് ലോഗൗട്ട് ചെയ്താൽ നിങ്ങളുടെ മൊബെൽ ഫോണിലേക്കും ഇൗമെയിലിലേക്കും രജിസ്റ്റർ ചെയ്തതായുള്ള മറുപടി വരും.
https://click4m.madhyamam.com/harmonious-kerala/walkathon വാക്കത്തോണിെൻറ ഭാഗമായുള്ള പരിപാടികൾ വൈകുന്നേരം മൂന്ന് മുതലാണ് തുടങ്ങുക. കൃത്യം നാല് മുതൽ കൂട്ടനടത്തം തുടങ്ങും.
വിശദ വിവരങ്ങൾക്ക്: 39196661, 39203865 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
കെ.സി.എ പ്രതിനിധികൾ അണിനിരക്കും -പ്രസിഡൻറ്
മനാമ: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന വാക്കത്തോണിൽ കെ.സി.എയുടെ പ്രതിധികൾ ഉണ്ടാകുമെന്ന് കെ.സി.എ പ്രസിഡൻറ് സേവി മാത്തുണ്ണി അറിയിച്ചു. ബഹ്റൈനിലെ മലയാളി സംഘടനകൾ െഎക്ക്യത്തിെൻറ പാതയിലാണ് പ്രവർത്തിക്കുന്നത്. ഇൗ െഎക്ക്യത്തെ കൂടുതൽ ഉൗട്ടിയുറപ്പിക്കാൻ ഗൾഫ് മാധ്യമം 20 ാം വർഷ ആഘോഷത്തിെൻറ ഭാഗമായ ഹാർമോണിയസ് കേരളയും അതിെൻറ മുന്നോടിയായ കൂട്ടനടത്തവും പ്രധാന ഘടകമാകും. മലയാളി സമൂഹത്തിെൻറ സ്പന്ദനങ്ങൾ ഒാരോ പുലരിയിലും പ്രവാസലോകത്ത് വിശ്വാസ്യതയോടെ എത്തിച്ചുക്കൊണ്ടിരിക്കുന്ന ഗൾഫ് മാധ്യമം ഏറ്റെടുത്ത് നടത്തുന്ന പരിപാടികൾക്ക് കെ.സി.എയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഹാർമോണിയസ് കേരള വിജയമാകാൻ എല്ലാവിധ സഹകരണവും അദ്ദേഹം ഉറപ്പ് നൽകി.
പ്രവാസികമ്മീഷൻ അംഗം പിന്തുണ പ്രഖ്യാപിച്ചു
മനാമ: മലയാളി സമൂഹത്തിെൻറ ഒരുമയും സാഹോദര്യവും ഉയർത്തിപ്പിടിച്ച് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന വാക്കത്തോണിന് കേരള പ്രവാസി കമ്മീഷെൻറ പിന്തുണ ഉണ്ടാകുമെന്ന് കമ്മീഷൻ അംഗം
അറിയിച്ചു.
മലയാളി സാമൂഹിക പ്രവർത്തകരും വിവിധ പ്രവാസി സംഘടന പ്രവർത്തകരും പരിപാടിയിൽ പെങ്കടുക്കാൻ മുന്നോട്ട് വന്നുക്കൊണ്ടിരിക്കുന്നത് പരിപാടി വൻവിജയമാകും എന്നതിെൻറ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് മാധ്യമം ഉയർത്തിപ്പിടിക്കുന്ന പ്രവാസി ആരോഗ്യപംക്തി മാതൃകാപരമാണ്. ഇൗ അവസരത്തിൽ നടത്തം ശീലമാക്കാനും ഇത്തരമൊരു പരിപാടി കാരണമാകും. പ്രവാസി മലയാളികളുടെ വിഷയങ്ങളിൽ ഗൾഫ് മാധ്യമം പുലർത്തുന്ന ഇടപെടലുകളെ ഇൗ അവസരത്തിൽ എടുത്തുപറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.