പരിശീലനം നൽകിയാൽ ഭിന്നശേഷിക്കാരായ ക​ുട്ടികൾ അത്​ഭുതം സൃഷ്​ടിക്കും -മുതുകാട്​

മനാമ: ആവശ്യമായ പരി​ശീലനം നൽകിയാൽ ഭിന്നശേഷിക്കാരായ ക​ുട്ടികൾ അത്​ഭുതം സൃഷ്​ടിക്കുമെന്നതാണ്​ ത​​​െൻറ അനുഭവമ െന്ന്​ മജീഷ്യൻ ഗോപിനാഥ്​ മുതുകാട്​ പറഞ്ഞു. ബഹ്‌റൈൻ കേരളീയ സമാജത്തിൽ നെസ്റ്റ് ഇൻറർനാഷണൽ അക്കാദമി ആൻഡ് റിസർച്ച്​ സ​​െൻറർ (നിയാർക്ക്)നായി പ്രചോദനാൽമക ജാലവിദ്യ അവതരിപ്പിക്കാൻ എത്തിയ അദ്ദേഹം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. പത്രസമ്മേളനത്തിൽ നിയാർക്ക് ബഹ്‌റൈൻ ചെയർമാൻ കെ.ടി. സലിം, ജനറൽ സെക്രട്ടറി യൂനുസ്‌, സംഘാടക സമിതി ചെയർമാൻ കെ.കെ.ഫാറൂഖ്, വൈസ് ചെയർമാൻ സുജിത് ഡി. പിള്ള, ജനറൽ കൺവീനർ ഹനീഫ് കടലൂർ , ജോയിന്റ്‌ കൺവീനർ മനോജ് മാത്യു , ജനറൽ സെക്രട്ടറി നൗഷാദ് ടി.പി.,​​ട്രഷറർ അബ്​ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു.ഇന്ന്​ വൈകീട്ട്​ ഏഴ്​ മുതൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ ശൈഖ്​ ഖാലിദ് ബിൻ ഹമദ് അൽഖലീഫയുടെ രക്ഷാധികാരത്തിലാണ്​ ‘എംക്യൂബ്’ നടക്കുന്നത്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT