ബഹ്​റൈൻ ഒാ​േങ്കാളജി സെൻറർ രാജ്യത്തിന്​ സമർപ്പിച്ചു

മനാമ: ബഹ്​റൈൻ ഒാ​േങ്കാളജി സ​​െൻററി​​​െൻറ ഉദ്​ഘാടനം, രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ അഭാവത്തിൽ ബഹ്​റൈൻ ഡിഫൻ സ്​ ഫോഴ്​സ്​ മേധാവി ഫീൽഡ്​ മാർഷൽ ശൈഖ്​ ഖലീഫ ബിൻ അഹ്​മദ്​ ആൽ ഖലീഫ നിർവഹിച്ചു. ബി.ഡി.എഫി​​​െൻറ 51 ാം വാർഷികത്തി​​​ െൻറ ഭാഗമായാണ്​ ഒാ​േങ്കാളജി സ്ഥാപിക്കപ്പെട്ടത്​. ഹമദ്​ രാജാവി​​​െൻറ രക്ഷാധികാരത്തിലാണ്​ ഉദ്​ഘാടന ചടങ്ങ്​ നടന്നത്​. ഉപപ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ, ആരോഗ്യ സുപ്രീം കൗൺസിൽ പ്രസിഡൻറ്​ ജനറൽ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ, , ആഭ്യന്തര മന്ത്രി ജനറൽ ലഫ്​.ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫ, സുപ്രീം പ്രതിരോധ കൗൺസിൽ സെക്രട്ടറി ജനറൽ ശൈഖ്​ ദയ്​ജി ബിൻ സൽമാൻ ആൽ ഖലീഫ, വിദ്യാഭ്യാസ മന്ത്രി ഡോ.മജീദ്​ ബിൻ അലി അൽ നു​െഎമി, പൊതുമരാമത്ത്​, നഗരാസൂത്രണ, മുൻസിപ്പാലിറ്റി മന്ത്രി ഇസ്സാം ബിൻ അബ്​ദുല്ല ഖലാഫ്​,ആരോഗ്യ മന്ത്രി ഫഇൗഖ ബിൻത്​ സയ്​ദ്​ അൽ സാലെഹ്​, ഇൻഫർമേഷൻ മന്ത്രി അലി ബിൻ മുഹമ്മദ്​ അൽ റൊമയ്​ഹി, ദേശീയ സുരക്ഷ ഏജൻസി ലഫ്​.ജനറൽ അദെൽ ബിൻ ഖലീഫ അൽ ഫദ്​ഹെൽ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിന്​ എത്തിയ ബി.ഡി.എഫ്​ മേധാവിയെ ദേശീയ ഗാർഡ്​ കമാണ്ടർ ജനറൽ ശൈഖ്​ മുഹമ്മദ്​ ബിൻ ഇൗസ ആൽ ഖലീഫ, ​പ്രതിരോധമന്ത്രി ലഫ്​.ജനറൽ അബ്​ദുല്ല ബിൻ ഹസൻ അൽ നു​െഎമി, ബി.ഡി.എഫ്​ സ്​റ്റാഫ്​ മേധാവി ലഫ്​.ജനറൽ ദിഅബ്​ ബിൻ സാഖിർ അൽ നു​െഎമി, കിങ്​ ഹമദ്​ യൂനിവേ​ഴ്​സിറ്റി ഹോസ്​പിറ്റൽ കമാണ്ടർ മേജർ ജനറൽ ശൈഖ്​ സൽമാൻ ബിൻ അത്വിയത്തല്ലാഹ്​ ആൽ ഖലീഫ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ചടങ്ങിൽ സംബന്​ധിച്ചവർക്കും സഹകരിച്ചവർക്കും ബി.ഡി.എഫ്​ മേധാവി നന്ദി അറിയിച്ചു. അത്യന്താധുനിക സംവിധാനത്തിൽ സൗകര്യങ്ങളുള്ളതാണ്​ ഒാ​േങ്കാളജി സ​​െൻറർ എന്ന്​ അദ്ദേഹം പറഞ്ഞു. മുതിർന്നവർക്ക്​ 120, കുട്ടികൾക്ക്​ 40 എന്നിങ്ങനെയാണ്​ കിടക്കകൾ ക്രമീകരിച്ചിരിക്കുന്നത്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.