ഇന്ത്യൻ റിപ്പബ്ലിക്​ ദിനാഘോഷത്തിന്​ പ്രവാസലോകം ഒരുങ്ങുന്നു

മനാമ: 70 ാം ഇന്ത്യൻ റിപബ്ലിക് ദിനം സമുചിതമായി ആഘോഷിക്കാൻ ബഹ്​റൈനിലെ ഇന്ത്യൻ പ്രവാസികൾ ഒരുങ്ങി. ഇന്ത്യൻ എംബസിയ ുടെ നേതൃത്വത്തിൽ പരിപാടികൾക്ക്​ രൂപം നൽകിയിട്ടുണ്ട്​. ഇതിനുപുറമേ വിവിധ പ്രവാസി സംഘടനകളും ആഘോഷം നടത്തും. മുഹറഖ്​ മലയാളി സമാജത്തി​​​െൻറ ആഭിമുഖ്യത്തിൽ വെള്ളിയാഴ്​ച ഇന്ത്യൻ റിപ്പബ്ലിക്​ ദിനാഘോഷവും ക്രിസ്​മസ്​, പുതുവർഷാഘോഷവും നടക്കും. മുഹറഖ്​ സയാനി ഹാളിലാണ്​ പരിപാടി. സാംസ’ സാംസ്​കാരിക സമിതി 2018-19 വർഷത്തിലേക്കുള്ള ഭരണ സമിതി സ്ഥാനാരോഹണവും, ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും, മെമ്പർഷിപ്പ് കാമ്പയിനും വെള്ളിയാഴ്​ച വൈകുന്നേരം ആറ്​ മുതൽ കർണ്ണാടക സോഷ്യൽ ക്ലബ്ബിൽ നടക്കും.

ഇന്ത്യൻ സ്​കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ മുഖ്യാതിഥിതിയായിരിക്കും. ചടങ്ങിൽ ബഹ്​​ൈറനിലെ വിവിധ സംഘടന പ്രതിനിധികളും, സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. ബഹ്​റൈനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ 70 ാം റിപ്പബ്ലിക്​ ദിനാഘോഷം ശനിയാഴ്​ച രാവിലെ 7.30 ന്​ സീഫിലെ ഇന്ത്യൻ എംബസിയിൽ (ബിൽഡിങ്​ നമ്പർ:1090, റോഡ്​ 2819, ബ്ലോക്ക്​ 426) ദേശീയ പതാക ഉയർത്തൽ ചടങ്ങ്​ നടക്കും. തുടർന്ന്​ സാംസ്​ക്കാരിക പരിപാടികളും പരമ്പരാഗത നൃത്ത പരിപാടികളും നടക്കും. പരിപാടികളിൽ സംബന്​ധിക്കാൻ ഇന്ത്യൻ പ്രവാസികൾ രാവിലെ 7.15 ന്​ ഇന്ത്യൻ എംബസിയിൽ എത്തണമെന്ന്​ എംബസി അധികൃതർ അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.