പ്രിൻസ്​ സബീഖയെ െഎ.പി.യു പ്രസിഡൻറ്​ സന്ദർശിച്ചു

മനാമ: വനിത സുപ്രീം കൗൺസിൽ പ്രസിഡൻറും രാജപത്​നിയുമായ പ്രിൻസ്​ സബീഖ ബിൻത്​ ഇബ്രാഹീം ആൽ ഖലീഫ ഇൻറർ പാർലമ​​െൻററി യൂനിയൻ (​െഎ.പി.യു) പ്രസിഡൻറ്​ ഗബ്രിയേല ക്യൂവസ്​ ബാറനെയും പ്രതിനിധി സംഘത്തേയും സ്വീകരിച്ചു. വനിത കൗൺസിൽ റിഫയിലെ ആസ്ഥാനത്തായിരുന്നു കൂടികാഴ്​ച. ബഹ്​റൈൻ വനിതകളുടെ വ്യക്തിഗത മുന്നേറ്റത്തെക്കുറിച്ച്​ പ്രിൻസ്​ സബീഖ ചർച്ചയിൽ എടുത്തുപറഞ്ഞു. ബഹ്​റൈൻ വനിതകളുടെ വിദ്യാഭ്യാസ, രാഷ്​ട്രീയ രംഗങ്ങളിൽ ഉണ്ടായിട്ടുള്ള നേട്ടങ്ങളിൽ െഎ.പി.യു പ്രസിഡൻറ്​ ഗബ്രിയേല ക്യൂവസ്​ ബാറൻ അഭിനന്ദനം അറിയിക്കുകയും ചെയ്​തു.
രാജ്യത്തെ വനിതകളുടെ പുരോഗതിക്കായി പ്രിൻസ്​ സബീഖയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളുമായി സഹകരിക്കുമെന്നും െഎ.പി.യു പ്രസിഡൻറ്​ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.