ഫ്രൻറ്​സ്​ അസോസിയേഷൻ ഓഫ് തിരുവല്ല സ്‌നേഹഭവനം പദ്ധതി ഉദ്‌ഘാടനം ചെയ്​തു

മനാമ : ഫ്രൻറ്​സ്​ അസോസിയേഷൻ ഓഫ് തിരുവല്ല ബഹ്റൈനിൽ 20 വർഷം പൂർത്തിയാക്കിയതി​​​െൻറ ആഘോഷ വേളയിൽ പ്രഖ്യാപിച്ച തി രുവല്ലയിൽ ‘നിർധന കുടുംബത്തിന് ഒരു വീട്’ ഉദ്‌ഘാടനം നടന്ന​ു. അൽ ഹസ്സം ടെറസ് ഗാർഡനിൽ നടന്ന ക്രിസ്​മസ് - പുതുവത് സര ആഘോഷവേളയിലാണ്​ ബി.കെ.ജി ഹോൾഡിങ്‌സ് മാനേജിങ് ഡയറക്​ടർ കെ.ജി .ബാബുരാജ് ഉദ്‌ഘാടനം നിർവഹിച്ചത്​. താഴെ തട്ടിൽ ഉള്ള അയൽവാസികളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതാണ് മനുഷ്യ ധർമം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫ്രൻറ്​സ്​ അസോസിയേഷൻ ഓഫ് തിരുവല്ല നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾ ജനഹൃദയങ്ങളിൽ എക്കാലവും പ്രചോദനം ഉണ്ടാക്കുമെന്ന് സത്യദേവ് അഭിപ്രായപ്പെട്ടു.

‘കുട്ടിക്കൂട്ടം’ നടത്തിയ കലാപരിപാടികളും പ്രസീത മനോജി​​​െൻറ നേതൃത്വത്തിൽ നടത്തിയ സംഗീത വിരുന്നും പരിപാടികൾക്ക് നിറം പകർന്നു.പ്രസിഡൻറ് റോബി ജോർജ് അധ്യക്ഷനായിരുന്നു. എബ്രഹാം ജോൺ, വർഗീസ്, നെൽജിൻ നെപ്പോളിയൻ, വർഗീസ് ഡാനിയേൽ,ദേവരാജൻ,മാത്യു റ്റി വർഗീസ്, എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അനിൽ തിരുവല്ല സ്വാഗതവും വൈസ് പ്രസിഡൻറ് ശ്രീകുമാർ നന്ദിയും പറഞ്ഞു.പരിപാടികൾക്ക് വിനു ഐസക്, മനോജ് ശങ്കർ , രാജീവ്, മനോജ് മാത്യു, ഷിനു എബ്രഹാം, ജോസഫ് ജോർജ്, തോമസ് കാട്ടുപറമ്പിൽ, ജോബിൻ ചെറിയാൻ, ജെയിംസ് ഫിലിപ്പ്, മാത്യു യോഹന്നാൻ , ബിന്നി എബ്രഹാം , ഷിബുകൃഷ്ണ , സിബി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.